ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് ഹി​ന്ദു​ക്ക​ൾ; ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമെന്ന് മോഹൻ ഭാഗവത്

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭ​ാഗ​വ​ത്. ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യം എ​ന്നാ​ൽ മ​റ്റു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളി​ല്ല എ​ന്ന് അ​ർ​ഥ​മി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ർ​മ​നി ജ​ർ​മ​ൻ​കാ​രു​ടെ രാ​ജ്യ​മാ​ണ്, ബ്രി​ട്ട​ൻ ബ്രി​ട്ടീ​ഷു​കാ​രു​ടെ​യും അ​മേ​രി​ക്ക അ​മേ​രി​ക്ക​ക്കാ​രു​ടെ​യും രാ​ജ്യ​മാ​ണ്. അ​തുപോ​ലെത​ന്നെ ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യ​മാ​ണ്. എ​ന്നാ​ൽ, ഹി​ന്ദു​സ്ഥാ​ൻ മ​റ്റാ​രു​ടെ​യും അ​ല്ലെ​ന്ന് അ​തി​ന​ർ​ഥ​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നി​തി​നിടെയാ​യി​രു​ന്നു മോ​ഹ​ൻ ഭ​ാഗ​വ​തി​ന്‍റെ പ​രാ​മ​ർ​ശം.

ഹി​ന്ദു എ​ന്ന​ത് ഭാ​ര​തമാ​താ​വി​ന്‍റെ എ​ല്ലാ മ​ക്ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്ന​വ​രാ​ണ് ഹി​ന്ദു​ക്ക​ൾ എ​ന്നാ​ണ് ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത്. ഒ​രു നേ​താ​വി​നോ ഒ​രു രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക്കോ മാത്ര മായി രാ​ജ്യ​ത്തെ വി​ക​സി​പ്പി​ക്കാ​നാ​കി​ല്ല. പു​രാ​ത​ന കാ​ല​ങ്ങ​ളി​ൽ വി​ക​സ​ന​ത്തി​നാ​യി ആ​ളു​ക​ൾ ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ലി​യു​ഗ​ത്തി​ൽ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​യാ​ണ് നോ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ​മൂ​ഹം എ​ങ്ങ​നെ ച​ലി​ക്കു​ന്നു​വോ അ​തി​ന​നു​സ​രി​ച്ചു മാ​ത്ര​മേ സ​ർ​ക്കാ​രി​നു ച​ലി​ക്കാ​ൻ ക​ഴി​യൂ. സ​ർ​ക്കാ​രി​ന്‍റെ പി​തൃ​ത്വം ത​ന്നെ സ​മൂ​ഹ​ത്തി​ലാ​ണ്. സ​ർ​ക്കാ​രി​ന് സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, സ​ർ​ക്കാ​രി​നു സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​യി​ല്ല. സ​മൂ​ഹം സ്വ​മേ​ധ​യാ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്പോ​ൾ ആ ​മാ​റ്റ​ങ്ങ​ൾ സ​ർ​ക്കാ​രി​ലും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ക്കും. ഇ​ന്ത്യ​യെ ശ​ക്തി​പ്പെ​ടു​ത്താ​നും അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​നും വി​ശ്വ​ഗു​രു​വാ​ക്കി മാ​റ്റാ​നും മ​ന​സി​ൽ നി​ന്ന് എ​ല്ലാ വി​വേ​ച​ന​ങ്ങ​ളെ​യും മാ​റ്റി നി​ർ​ത്തു​ക​യാ​ണു വേ​ണ്ട​തെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Related posts