പു​ലി​മു​രു​ക​നു ശേ​ഷം റിലീസിംഗില്‍ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്​സ്

mohanlal1803മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 1971, ബി​യോ​ണ്ട് ബോ​ർ​ഡേഴ്​സ് വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നാ​ലു ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും. ഇ​തി​ൽ മ​ല​യാ​ളം, തെ​ലു​ങ്ക് ഒ​രേ​സ​മ​യ​മാ​ണ് റി​ലീ​സ്.

ഹി​ന്ദി​യി​ൽ പ്ര​മു​ഖ​ ബാ​ന​റാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റു​ഭാ​ഷ​ക​ളി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ താ​ര​മൂ​ല്യം ഉ​യ​ർ​ന്ന​തോടെ​യാ​ണ് അ​ണി​യ​റ​ക്കാ​ർ ഇ​ത്ത​ര​ത്തി​ലൊ​രു റി​ലീ​സി​ന് തയാ​റെ​ടു​ത്ത​ത്. ഇ​ന്ത്യ-​പാ​ക് യു​ദ്ധ സ​മ​യ​ത്ത് രാ​ജ​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന് ആ​സ്പ​ദ​മാ​കു​ന്ന​ത്. ര​ണ്ട് ഉ​യ​ർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും അ​വ​രു​ടെ ബ​ന്ധ​വു​മൊ​ക്കെ പ​റ​യു​ന്നു സി​നി​മ. മേ​ജ​ർ മ​ഹാ​ദേ​വ​നാ​യും പി​താ​വ് കേ​ണ​ൽ സ​ഹ​ദേ​വ​നാ​യു​മാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

മേ​ജ​ർ ര​വി​യു​ടെ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ. റെ​ഡ് റോ​സ്ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കീ​ർ​ത്തി​ച​ക്ര, കു​രു​ക്ഷേ​ത്ര, കാ​ണ്ഡ​ഹാ​ർ, ക​ർ​മ്മ​യോ​ദ്ധ -സി​നി​മ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മേ​ജ​ർ ര​വി​യും മോ​ഹ​ൻ​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന​ത്. തെ​ലു​ങ്ക് താ​രം അ​ല്ലു സി​രി​ഷ്, അ​രു​ണോ​ദ​യ് സിം​ഗ്, പ്രി​യ​ങ്കാ ചൗ​ധ​രി, സ​മു​ദ്ര​ക്ക​നി, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​ധീ​ർ ക​ര​മ​ന, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രും അ​ഭി​നേ​താ​ക്ക​ളാ​ണ്. സു​ജി​ത് വാ​സു​ദേ​വാ​ണ് കാ​മ​റ. രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യം, ഗോ​പി സു​ന്ദ​ർ എ​ന്നി​വ​രാ​ണ് സം​ഗീ​ത സം​വി​ധാ​നം. ചി​ത്രം ഏ​പ്രി​ൽ ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts