പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു; മോ​ഹ​ന്‍​ലാ​ലി​നും ന​മ്പി നാ​രാ​യ​ണ​നും പ​ത്മ​ഭൂ​ഷ​ൺ; ശി​വ​ഗി​രി​യി​ലെ സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ​യ്ക്ക് പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം

ന്യൂ​ഡ​ല്‍​ഹി: പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നും ഐ​എ​സ്ആ​ര്‍​ഒ മു​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ ന​മ്പി നാ​രാ​യ​ണ​നും പ​ത്മ​ഭൂ​ഷ​ൺ. ശി​വ​ഗി​രി​യി​ലെ സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ​യ്ക്ക് പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

മാമ്മ​ന്‍ ചാ​ണ്ടി, കെ.​ജി ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്കും പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. പു​രാ​വ​സ്തു വി​ദ​ഗ്ധ​ന്‍ കെ.​കെ മു​ഹ​മ്മ​ദ്, നൃ​ത്ത സം​വി​ധാ​യ​ക​നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​ഭു ദേ​വ, ഗായ​ക​ന്‍ ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, സം​ഗീ​ത​ഞ്ജ​ന്‍ ശി​വ​മ​ണി എ​ന്നി​വ​ര്‍​ക്കും പ​ത്മ​ശ്രീ ല​ഭി​ച്ചു.

രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സി​വി​ലി​യ​ൻ പു​ര​സ്കാ​ര​മാ​യ പ​ത്മ​വി​ഭൂ​ഷ​ൺ നാ​ല് പേ​ർ​ക്ക് ല​ഭി​ച്ചു. നാ​ട​ൻ ക​ലാ​കാ​ര​ൻ തീ​ജ​ൻ ഭാ​യ്, ജി​ബൂ​ട്ടി പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ ഉ​മ​ർ ഗു​ൽ, വ്യ​വ​സാ​യി അ​നി​ൽ​കു​മാ​ർ മ​ണി​ഭാ​യ് നാ​യ്ക്, എ​ഴു​ത്തു​കാ​ര​ൻ ബ​ൽ​വ​ന്ത് മൊ​രേ​ശ്വ​ർ പു​ര​ന്ത​ര എ​ന്നി​വ​ർ​ക്കാ​ണ് പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

ക്രി​ക്ക​റ്റ് താ​രം ഗൗ​തം​ഗം​ഭീ​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​എ​സ് ഭൂ​ൽ​ക്ക, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കു​ൽ​ദീ​പ് ന​യ്യാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 112 പേ​ർ​ക്കാ​ണ് പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

Related posts