ലാ​ലേ​ട്ട​ൻ ക​മ​ന്‍റ് ചെ​യ്താ​ലേ ഞ​ങ്ങ​ൾ ഈ ​ബി​സ്ക്ക​റ്റ് ക​ഴി​ക്കൂ; ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഒ​ടു​വി​ൽ ട്രെ​ൻ​ഡി​നൊ​പ്പം ലാ​ലേ​ട്ട​നും എ​ത്തി. അ​തേ പ​റ​ഞ്ഞു​വ​രു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ടു​ത്തി​ടെ വൈ​റ​ലാ​യ ട്രെ​ൻ​ഡി​നെ കു​റി​ച്ചാ​ണ്. ലാ​ലേ​ട്ട​ൻ ക​മ​ന്‍റ് ചെ​യ്താ​ലേ ഞ​ങ്ങ​ൾ ഈ ​ബി​സ്ക്ക​റ്റ് ക​ഴി​ക്കൂ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​നാ​ണ് ക​മ​ന്‍റു​മാ​യി സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ ഈ ​റീ​ലി​ൽ മോ​ഹ​ൻ​ലാ​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ആ​രാ​ധ​ക​ർ. ഇ​ങ്ങ​ന​ത്തെ കേ​സ് ഒ​ന്നും എ​ടു​ക്കാ​ത്ത​താ​ണ​ല്ലോ പി​ന്നെ എ​ന്തു​പ​റ്റി? എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്ന​ത്.

‘ക​ഴി​ക്ക് മോ​നേ… ഫ്ര​ണ്ട്സി​നും കൊ​ടു​ക്കൂ’ എ​ന്നാ​ണ് ലാ​ലേ​ട്ട​ൻ റീ​ലി​ന് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ലാ​ലേ​ട്ട​ൻ ത​ന്നെ​യാ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​യി​രു​ന്നു ആ​രാ​ധ​ക​ർ.

ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ ക​മ​ന്‍റ് ചോ​ദി​ച്ചു​ള്ള റീ​ലു​ക​ൾ അ​ടു​ത്തി​ടെ​യാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ട്രെ​ൻ​ഡിം​ഗി​ലാ​ണ്. ടൊ​വി​നോ, ജോ​ജു ജോ​ർ​ജ്, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, ന​സ്‌​ലി​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രു​ടെ വീ​ഡി​യോ​ക​ളി​ൽ ക​മ​ന്‍റി​ട്ട് ട്രെ​ൻ​ഡി​നൊ​പ്പം എ​ത്തി​യ​ത്.

‘ ഈ ​വീ​ഡി​യോ​യ്ക്ക് ടൊ​വി​നോ തോ​മ​സ് ക​മ​ന്‍റ് ചെ​യ്താ​ലേ ഞാ​ൻ പ​ഠി​ക്കൂ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ താ​ഹ എ​ന്ന യു​വാ​വ് കു​റ​ച്ച് ദി​വ​സം മു​ൻ​പാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ‘പോ​യി​രു​ന്ന് പ​ഠി​ക്ക് മോ​നേ’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്ക്ക് ടൊ​വി​നോ തോ​മ​സ് മ​റു​പ​ടി ന​ൽ​കി ക​മ​ന്‍റി​ട്ട​ത്.

കാ​ന​ഡ​യി​ൽ നി​ന്ന് മ​ട​ങ്ങി വ​ര​ണ​മെ​ങ്കി​ൽ ബേ​സി​ൽ ജോ​സ​ഫ് ക​മ​ന്‍റ് ചെ​യ്യ​ണം എ​ന്ന് പ​റ​ഞ്ഞ ആ​ളോ​ട് ‘മ​ക​നെ മ​ട​ങ്ങി വ​രൂ’ എ​ന്നാ​ണ് ബേ​സി​ൽ ജോ​സ​ഫ് പ​റ​ഞ്ഞ​ത്.

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ ക​മ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ച് വീ​ഡി​യോ പ​ങ്കു​വ​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ത​ന്നെ​യാ​ണ് ഉ​ണ്ടാ​യ​ത്. ഹ​ർ​ഷി​ത റെ​ഡ്ഡി എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് ‘വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്താ​ൽ ഞ​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കും’ എ​ന്ന് എ​ഴു​തി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ​തോ​ടെ ‘പ​രീ​ക്ഷ​യി​ൽ 90 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ൽ ഞാ​ൻ നി​ങ്ങ​ളെ നേ​രി​ട്ട് വ​ന്ന് കാ​ണാം’ എ​ന്ന ക​മ​ന്‍റു​മാ​യി വി​ജ​യ്‌യു​ടെ ക​മ​ന്‍റു​മെ​ത്തി. തു​ട​ർ​ന്ന് സ​മാ​ന​രീ​തി​യി​ൽ ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ ക​മ​ന്‍റ് ചോ​ദി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​ൻ തു​ട​ങ്ങി. 

 

Related posts

Leave a Comment