അ​യ്യ​ന്‍റെ പേ​ര് പ​റ​യും, ക​ഴി​യു​മെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കൂ; മീ​ണ​യെ വെ​ല്ലു​വി​ളി​ച്ച് ശോ​ഭ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യെ വെ​ല്ലു​വി​ളി​ച്ച് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ. അ​യ്യ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ങ്കി​ൽ ത​നി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ട്ടെ എ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ വെ​ല്ലു​വി​ളി​ച്ചു.

ടി​ക്കാ​റാം മീ​ണ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ന്‍റെ​യും എ​കെ​ജി സെ​ന്‍റ​റി​ന്േ‍​റ​യും ജോ​ലി​യാ​ണ് എ​ടു​ക്കു​ന്ന​ത്. എ​ൻ​ഡി​എ അ​ത് അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും അ​യ്യ​ന്‍റെ പേ​ര് പ​റ​യും. അ​യ്യ​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ങ്കി​ൽ ത​നി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ട്ടെ- ശോ​ഭ സു​രേ​ന്ദ്ര​ൻ വെ​ല്ലു​വി​ളി​ച്ചു.

ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് ടി​ക്കാ​റാം മീ​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു പി​ടി​ക്ക​രു​തെ​ന്നാ​ണു പെ​രു​മാ​റ്റ​ച്ച​ട്ട​മെ​ന്നും അ​ക്കാ​ര്യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts