എത്രപഠിച്ചാലും വീണുകൊണ്ടേയിരിക്കും; ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ നഷ്ടമായി

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​ണം ന​ഷ്ട​പ്പെ​ട്ട പ​ച്ചാ​ളം സ്വ​ദേ​ശി​നി​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാം എ​ന്നു​ള്ള വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​ഘം ആ​ദ്യം ചെ​റി​യ ടാ​സ്‌​കു​ക​ള്‍ യു​വ​തി​ക്ക് ന​ല്‍​കി. അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​നാ​യി പ​ല ത​വ​ണ പ​ണം ചോ​ദി​ച്ചു. അ​ങ്ങ​നെ പ​ല ത​വ​ണ​ക​ളാ​യി യു​വ​തി ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​പ്പു സം​ഘ​ത്തി​നു കൈ​മാ​റി.

ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ത​ട്ടി​പ്പി​നി​ര​യാ​യി എ​ന്നു മ​ന​സി​ലാ​യി. അ​ങ്ങ​നെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​തൃ​ക്ക​ട​വ് സ്വ​ദേ​ശി​നി​യു​ടെ എ​ട്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ലും എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം കേ​സ് എ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment