മോഹൻലാൽ ചിത്രം ടിക് ടോക്കിലേക്കു ചോർത്തി

ക​ട്ട​പ്പ​ന: പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ചി​ത്രം റി​ലീ​സ് ചെ​യ്ത വ്യാ​ഴാ​ഴ്ച​ത​ന്നെ തിയ​റ്റ​റി​ൽ​നി​ന്നു മൊ​ബൈ​ലി​ൽ ഷൂ​ട്ട്ചെ​യ്ത രം​ഗ​ങ്ങ​ൾ വീ​ഡി​യോ ഷെ​യ​റിം​ഗ് ചൈ​നീ​സ് ആ​പ് ആ​യ ടി​ക് ടോ​ക്കി​ൽ പ്ര​ച​രി​ച്ചു​തു​ട​ങ്ങി. ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്. സി​നി​മ​യി​ലെ ഒ​രു സം​ഘ​ട്ട​ന​വും ക്ലൈ​മാ​ക്സും ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും സു​പ്ര​ധാ​ന രം​ഗ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ലോ​ക​മെ​ന്പാ​ടും റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം​നേ​ടി മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ ടി​ക് ടോ​ക്കി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

അ​ജി​ൻ അ​പ്പു​ക്കു​ട്ട​ൻ

Related posts