വി​ശ​ദ​മാ​യി പ​ഠി​ച്ചു ചെ​യ്ത സി​നി​മ

ക​ഥ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി മു​ന്നേ​റു​ന്ന സി​നി​മ​യാ​ണ് ‘നേ​ര്’. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി, ആ​ളു​ക​ളെ മ​ടു​പ്പി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പേ​ര് പോ​ലെ ത​ന്നെ സ​ത്യം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് സി​നി​മ​യു​ടെ ല​ക്ഷ്യം.

കൂ​ടാ​തെ ഇ​മോ​ഷ​ണ​ലാ​യ കോ​ർ​ട്ട് റൂം ​ഡ്രാ​മ​ കൂടിയാണ് ചി​ത്രം. ജീ​ത്തു ചെ​യ്യു​ന്ന വ്യ​ത്യ​സ്ത​മാ​യ സി​നി​മയാണിത്. എ​ങ്ങ​നെ​യാ​ണ് ഒ​രു കോ​ർ‌​ട്ട് റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നെക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷ​മാ​ണ് സി​നി​മ എ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ എ​ങ്ങ​നെ​യാ​ണു പെ​രു​മാ​റേ​ണ്ട​ത് എ​ന്ന​തൊ​ന്നും ഞങ്ങൾ ക്കൊന്നും അ​റി​യി​ല്ലാ​യി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് ശാ​ന്തി അ​ഡ്വ​ക്കേ​റ്റ് കൂ​ടി​യാ​യ​തു​കൊ​ണ്ട് അ​തെ​ല്ലാം അ​വ​ർ വ​ഴി ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കി.

വ​ക്കീ​ല​ന്മാ​രു​ടെ കോ​ർ​ട്ട് റൂ​മി​ലെ ബി​ഹേ​വി​യ​റി​നെക്കു​റി​ച്ചും അ​റി​യി​ല്ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ക​യ​റി​ട്ടു​ണ്ടെ​ങ്കി​ലും അവിടുത്തെ പെ​രു​മാ​റ്റ രീ​തി​ക​ളെക്കുറി​ച്ചൊ​ന്നും വി​ശ​ദ​മാ​യി അ​റി​യി​ല്ലാ​യി​രു​ന്നു. -മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment