ത​ന്നാ​ൽ ക​ഴി​യാ​വു​ന്ന ഒരുസഹായം..! ദാ​ഹി​ച്ചു വ​ല​യു​ന്ന​വ​ർ​ക്കു സൗ​ജ​ന്യകുടിവെള്ളമൊ​രു​ക്കി വ്യാ​പാ​രി; ഇങ്ങനെ യൊന്നു ചെയ്യാൻ സാധിച്ചതിൽ സംതൃപ്തനെന്ന് ഷാജി

molu-waterആ​ല​പ്പു​ഴ: ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ ദാ​ഹി​ച്ചു വ​ല​യു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ശു​ദ്ധ​ജ​ല​മൊ​രു​ക്കി മാ​തൃ​ക​യാ​കു​ക​യാ​ണ് ഒ​രു വ്യാ​പാ​രി. ദേ​ശീ​യ​പാ​ത​യി​ൽ ആ​ല​പ്പു​ഴ തു​ന്പോ​ളി​യി​ൽ മോ​ളു ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന വ്യാ​പാ​രി ഷാ​ജി​യാ​ണ് ത​ന്‍റെ സ്ഥാ​പ​ന​ത്തി​നു​മു​ന്പി​ൽ പ്ര​ത്യേ​കം പ​ന്ത​ലൊ​രു​ക്കി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന ശു​ദ്ധ​ജ​ലം ര​ണ്ടു ജാ​റു​ക​ളി​ലാ​ക്കി ത​ന്‍റെ ക​ട​യു​ടെ മു​ന്പി​ൽ ഇ​ദ്ദേ​ഹം എ​ല്ലാ​ദി​വ​സ​വും വെ​ക്കും.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രും മ​റ്റും ദാ​ഹം തീ​ർ​ക്കാ​ൻ ഷാ​ജി​യു​ടെ ക​ട​യു​ടെ മു​ന്പി​ൽ ചെ​ല്ലും. വ​ർ​ഷ​ങ്ങ​ളാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്തു പെ​യി​ന്‍റ്, സാ​നി​ട്ട​റി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ഷാ​ജി​യു​ടെ മ​ന​സ്സി​ൽ  ഒ​ന്ന​ര​മാ​സം മു​ന്പാ​ണ് ഈ ​ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

എ​ല്ലാ വ​ർ​ഷ​ത്തേ​ക്കാ​ളും കൊ​ടും​വ​ര​ൾ​ച്ച​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ത​ന്നാ​ൽ ക​ഴി​യാ​വു​ന്ന ഒ​രു ന​ല്ല പ്ര​വൃ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സം​തൃ​പ്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts