ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ മോഷണത്തിനു നേതൃത്വം നല്കിയ മലയാളികള്‍ രണ്ടിടത്തായി ഒരേദിവസം കൊല്ലപ്പെട്ടു, മോഷണം പോയത് ജയലളിതയുമായി ബന്ധപ്പെട്ട രേഖകള്‍, ദുരൂഹത അവസാനിക്കുന്നില്ല

tcr_acci_290417ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാറും അപകടത്തില്‍പ്പെട്ടു. പാലക്കാടുണ്ടായ അപകടത്തില്‍ കെ.വി.സയന് ഗുരുതര പരുക്ക്. സയന്റെ ഭാര്യയും മകളും അപകത്തില്‍ മരിച്ചു. ദേശീയപാത കണ്ണാടിയില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ലോറിക്കടിയില്‍ നിന്നും കാര്‍ വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അതേസമയം, ആദ്യം സാധാരണ അപകടമായി മാത്രം കണ്ടിരുന്ന സംഭവത്തിന് പുതിയ മാനം നല്കിയത് അപകടത്തിനിരയാക്കിയ കാറാണ്. കോടനാട്ട് ജയലളിതയുടെ എസ്‌റ്റേറ്റില്‍ മോഷണം നടത്തിയവര്‍ എത്തിയത് ഇതേ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലുള്ള സയന്‍ മോഷണസംഘത്തിലുള്ള വ്യക്തിയാണെന്നാണ് നിഗമനം. അതേസമയം, ഇയാളുടെ കൂട്ടുപ്രതി കോയമ്പത്തൂരിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും വന്നിട്ടുണ്ട്.
jaya
സേലത്തെ അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പാലക്കാട് കണ്ണാടിയിലുണ്ടായ അപകടം ബോധപൂര്‍വമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികള്‍ അപകടം വരുത്തിവച്ചതാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. സയന്‍ ഓടിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ ഫയര്‍ഫോഴ്‌സ് എത്തി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. സയന്‍റെ ഭാര്യ വിനുപ്രിയയും മകള്‍ അഞ്ച് വയസുകാരി നീതുവുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ദുരൂഹത തോന്നി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തമിഴ്‌നാട് പോലീസ് തെരയുന്ന സയനാണ് അപകടത്തില്‍പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ സുരക്ഷജീവനക്കാരന്‍ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃഷ്ണാ ബഹാദൂറിനെ പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. അതേസമയം മോഷണത്തിന് ശ്രമിച്ച കേസില്‍ 11 പേര്‍ പിടിയിലായതായിട്ടാണ് സൂചന. ഏഴുപേര്‍ മലയാളികളും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമാണ്. മലപ്പുറം എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസ് പ്രതികളിലേക്ക് എത്തിയത്. മലയാളികള്‍ മലപ്പുറം, തൃശ്ശൂര്‍, വയനാട് ജില്ലകളിലുള്ളവരാണെന്നാണ് സൂചന. പ്രതികളിലൊരാള്‍ കേരളത്തിലെ പോളിടെക്‌നിക്കില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിച്ചയാളാണ്.

അതേസമയം ജലയളിതയുമായി ബന്ധപ്പെട്ട നിര്‍ണായകരേഖകള്‍ കടത്തുകയെന്ന ലക്ഷ്യത്തിനാണ് മോഷ്ടാക്കള്‍ എസ്‌റ്റേറ്റിലെത്തിയതെന്നാണ് സൂചന. ഇതിനു പിന്നില്‍ വന്‍ശക്തികളുണ്ടാകുമെന്നാണ് സുചന. രണ്ട് വാഹനങ്ങളിലായി എത്തിയ പത്തോളം വരുന്ന സംഘം ബലം പ്രയോഗിച്ച്, ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറികളുടെ ജനലുകളും വാതിലും പൊളിച്ച് അകത്തുകയറിയതായി കരുതുന്നു. സാധനങ്ങള്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായി പോലീസ് പറയുന്നില്ല. മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ എന്ന കൃഷ്ണബഹദൂറിന്റെ മൊഴിയനുസരിച്ച് കൊലയാളിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിച്ചത്. കോടനാട് എസ്‌റ്റേറ്റിന്റെ അടുത്തുള്ള വാര്‍വിക്ക് ഭാഗത്തുള്ള അളക്കരയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ഗൂഢാലോചന നടന്നതായാണ് കരുതുന്നതെന്ന് പോലീസ് ഉന്നതര്‍ പറയുന്നു. കവര്‍ച്ച നടന്ന സമയത്ത് കുറ്റവാളികളെത്തിയ വാഹനത്തിന്റേതെന്ന് കരുതുന്ന നമ്പര്‍പ്ലേറ്റും കൈയുറകളും മറ്റും കണ്ടെത്തിയത് ഇതിനരികിലാണ്. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഏക ദൃക്‌സാക്ഷി കൃഷ്ണബഹദൂര്‍ മാത്രമാണ്. സംഭവത്തിനുശേഷം, എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മലയാളിയുടെ തിരോധാനമാണ് പോലീസിന് വീണ്ടും സംശയമുണ്ടാക്കിയത്.

Related posts