കൊ​ച്ചു കു​ട്ടി​യെ കാ​റി​ന്‍റെ ഡി​ക്കി​യി​ലി​ട്ടു വ​ള​ർ​ത്തി​; അ​മ്മ​യ്ക്ക് ജ​യി​ൽ ശി​ക്ഷ

കൊ​ച്ചു കു​ട്ടി​യെ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​ട്ട് വ​ള​ർ​ത്തി ക്രൂ​ര​ത കാ​ട്ടി​യ യു​വ​തി​ക്ക് 2 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ. പാ​രീ​സി​ലാ​ണ് സം​ഭ​വം. റോ​സ മ​രി​യ ഡി​ക്രൂ​സ എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ര​ണ്ടു വ​യ​സു​കാ​ര​നാ​യ മ​ക​നോ​ട് ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​ത കാ​ട്ടി​യ​ത്.

അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കാ​ർ ന​ന്നാ​ക്കാ​നെ​ത്തി​യ മെ​ക്കാ​നി​ക്കാ​ണ് ഡി​ക്കി​ക്കു​ള്ളി​ൽ ന​ര​കി​ച്ചു ക​ഴി​ഞ്ഞ കു​ട്ടി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പോ​ലീ​സെ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് വേ​റെ മൂ​ന്നു​മ​ക്ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​ർ നാ​ലാ​മ​ത് ഗ​ർ​ഭം​ധ​രി​ച്ച​തും പ്ര​സ​വി​ച്ച​തും ഭ​ർ​ത്താ​വി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും ന​ൽ​കാ​തെ വ​ള​ർ​ന്ന ഈ ​കു​ട്ടി​ക്ക് മാ​ന​സി​ക-​ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ണ്ട്. ഇ​പ്പോ​ൾ ഏ​ഴു വ​യ​സാ​യ കു​ട്ടി ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് വ​ള​രു​ന്ന​ത്.

Related posts