ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം! ഡി​വൈ​എ​ഫ്ഐ മു​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

എ​രു​മേ​ലി: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ.

എ​രു​മേ​ലി ടൗ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റ്റാ​ത​റ മു​നീ​ർ (32), നെ​ല്ലി​ത്താ​നം മു​ബാ​റ​ക്ക് എ. ​റ​ഫീ​ഖ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​രു​മേ​ലി​യി​ലു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ഭാ​ര​വാ​ഹി വി​നീ​ഷ് (വി​ഷ്ണു ക​ണ്ണ​ൻ) എ​ന്ന​യാ​ളു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. പ്ര​തി​ക​ൾ ര​ണ്ടു​പേ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വി​നീ​ഷ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് എ​ന്ന വ്യാ​ജേ​ന ചെ​ല്ലു​ക​യും കൗ​ണ്ട​റി​ൽ ഇ​രു​ന്ന വി​നീ​ഷി​ന്‍റെ കൈ​യ്യി​ൽ ബ​ല​മാ​യി പി​ടി​ച്ച​തി​നു ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വി​നീ​ഷ് ഒ​ച്ച​വ​യ്ക്കു​ക​യും ബ​ഹ​ളം കേ​ട്ട് കൂ​ടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​ന്ന​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി കാ​റി​ൽ ക​യ​റി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

വി​നീ​ഷി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ൾ ഇ​രു​വ​രെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കംത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ മു​ബാ​റ​ക്കി​ന് എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ ത​ന്നെ വ​ധ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി ഏ​ഴ് കേ​സു​ക​ളും, മു​നീ​റി​ന് എ​രു​മേ​ലി, വെ​ച്ചൂ​ച്ചി​റ, തൃ​ക്കാ​ക്ക​ര എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment