ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​ങ്ങ​​ളൊ​​ന്നും കാ​​ണി​​ക്കു​​ന്നി​​ല്ല! ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ൽ വീ​​ണ്ടും കു​​ര​​ങ്ങെ​​ത്തി; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ആ​​ർ​​പ്പൂ​​ക്ക​​ര: ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വീ​​ണ്ടും കു​​ര​​ങ്ങെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് കു​​ര​​ങ്ങി​​നെ നാ​​ട്ടു​​കാ​​ർ ക​​ണ്ട​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പും പ്ര​​ദേ​​ശ​​ത്ത് കു​​ര​​ങ്ങി​​നെ ക​​ണ്ടി​​രു​​ന്നു​​വെ​​ങ്കി​​ലും പി​​ന്നീ​​ട് അ​​ത് അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ക​​യാ​​യി​​രു​​ന്നു.

സി​​മ​​ന്‍റ് ലോ​​ഡു​​മാ​​യി വ​​രു​​ന്ന ലോ​​റി​​ക​​ളി​​ൽ ക​​യ​​റി​​യാ​​ണ് കു​​ര​​ങ്ങ് ഇ​​വി​​ടെ എ​​ത്തു​​ന്ന​​തെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. പ​​ന​​ന്പാ​​ല​​ത്തു​​ള്ള സി​​മ​​ന്‍റ് ഗോ​​ഡൗ​​ണി​​ലേ​​ക്ക് ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് ലോ​​റി​​ക​​ളി​​ൽ സി​​മ​​ന്‍റ് എ​​ത്തു​​ന്ന​​ത്.

മി​​ക്ക​​വാ​​റും രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ ഓ​​ടി​​ച്ചു വ​​രു​​ന്ന ലോ​​റി​​ക​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​ർ വി​​ശ്ര​​മ​​ത്തി​​നും മ​​റ്റു​​മാ​​യി വ​​ഴി​​യ​​രി​​കി​​ൽ നി​​ർ​​ത്തു​​ന്പോ​​ൾ ലോ​​റി​​ക​​ളി​​ൽ ക​​യ​​റി​​ക്കൂ​​ടു​​ന്ന​​താ​​കാം ഇ​​വ​​യെ​​ന്നും ക​​രു​​തു​​ന്നു.

ഇ​​ന്ന​​ലെ എ​​ത്തി​​പ്പെ​​ട്ട കു​​ര​​ങ്ങി​​ന്‍റെ വാ​​ൽ പ​​കു​​തി​​യോ​​ളം മു​​റി​​ഞ്ഞു പോ​​യ​​തു​​പോ​​ലെ തോ​​ന്നി​​ക്കു​​ന്ന​​താ​​ണ്. അ​​ന്പ​​ല​​ക്ക​​വ​​ല​​യി​​ൽ രാ​​വി​​ലെ ക​​ണ്ട കു​​ര​​ങ്ങ് പി​​ന്നീ​​ട് പെ​​രു​​ന്പ​​ട​​പ്പ് ഭാ​​ഗ​​ത്തേ​​യ്ക്ക് നീ​​ങ്ങി​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​ങ്ങ​​ളൊ​​ന്നും കു​​ര​​ങ്ങ് കാ​​ണി​​ക്കു​​ന്നി​​ല്ല.

Related posts