ഉ​ഷ്ണ​മേ​ഖ​ലാ മ​ൺ​സൂ​ൺ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിച്ചു: വ്യക്തമാക്കി പഠനം

തി​രു​വ​ന​ന്ത​പു​രം: 1951 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മ​ഴ വ​ർ​ധി​ച്ച​തോ​ടെ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന ഉ​ഷ്ണ​മേ​ഖ​ലാ മ​ൺ​സൂ​ൺ കാ​ലാ​വ​സ്ഥാ മേ​ഖ​ല വ്യാ​പി​ച്ച​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മീ​റ്റി​യ​റോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​രും ന​ട​ത്തി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

തു​ട​ർ​ച്ച​യാ​യ 30 വ​ർ​ഷ​ത്തെ കാ​ല​യ​ള​വു​ക​ളി​ലെ താ​പ​നി​ല​യും മ​ഴ​യും വി​ശ​ക​ല​നം ചെ​യ്താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. കാ​ലാ​വ​സ്ഥാ മേ​ഖ​ല​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ കൃ​ഷി​യെ​യും വി​ള​ക​ൾ വി​ത​യ്ക്കേ​ണ്ട സ​മ​യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ദീ​ർ​ഘ​കാ​ല കാ​ർ​ഷി​ക ആ​സൂ​ത്ര​ണ​ത്തി​ൽ ഇ​വ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ​ഠ​നം നി​ർ​ദേ​ശി​ക്കു​ന്നു.

ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മ​ഴ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ മ​ഴ 28 ശ​ത​മാ​നം കു​റ​ഞ്ഞു. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ 1,446.5 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്; സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​ത് 2,018.6 മി​ല്ലി​മീ​റ്റ​റാ​ണ്.

1901-നു​ശേ​ഷം കേ​ര​ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ ല​ഭി​ച്ച ഏ​ഴാ​മ​ത്തെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കാ​ല​മാ​ണി​ത്. വ​യ​നാ​ട്ടി​ൽ 53 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 47 ശ​ത​മാ​ന​വും മ​ഴ കു​റ​ഞ്ഞ​പ്പോ​ൾ ആ​റ് ജി​ല്ല​ക​ളി​ൽ മ​ഴ സാ​ധാ​ര​ണ പ​രി​ധി​ക്കു​ള്ളി​ലാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ല മ​ഴ​യു​ടെ പ്ര​വ​ണ​ത​ക​ൾ​ക്കൊ​പ്പം ഓ​രോ മ​ൺ​സൂ​ൺ കാ​ല​ത്തെ​യും വ്യ​തി​യാ​ന​ങ്ങ​ളും പ​രി​ഗ​ണി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. കാ​ലാ​വ​സ്ഥാ മേ​ഖ​ല​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ ജ​ല​വി​ഭ​വ പ​രി​പാ​ല​ന​ത്തെ​യും കാ​ർ​ഷി​ക ആ​സൂ​ത്ര​ണ​ത്തെ​യും സ്വാ​ധീ​നി​ക്കു​മെ​ന്ന് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഐ​എം​ഡി ശാ​സ്ത്ര​ജ്ഞ അ​ന​ന്യ ക​ർ​മാ​ക​റും ഐ​എം​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് മീ​റ്റി​യ​റോ​ള​ജി മൃ​ത്യു​ഞ്ജ​യ് മൊ​ഹ​പാ​ത്ര​യും ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​നാ​ൽ ദീ​ർ​ഘ​കാ​ല കാ​ലാ​വ​സ്ഥാ പ്ര​വ​ണ​ത​ക​ൾ​ക്കും ഓ​രോ സീ​സ​ണി​ലെ​യും മ​ഴ​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി. ​​​​ദി​​​​ലീ​​​​പ്

Related posts

Leave a Comment