മ​റ്റൊ​രു മ​ത​ത്തി​ല്‍പെ​ട്ട സ​ഹ​പാ​ഠി​ക​ളു​മാ​യി ബീ​ച്ചി​ല്‍ പോ​യ​ത് എ​ന്തി​ടാ;  മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ദാ​ചാ​ര ആ​ക്ര​മ​ണം; ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

മം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ സ​ദാ​ചാ​ര  ആ​ക്ര​മ​ണം. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മം​ഗ​ളൂ​രു ഉ​ള്ളാ​ള്‍ സോ​മേ​ശ്വ​ര്‍ ബീ​ച്ചി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു കൂ​ട്ടം ആ​ളു​ക​ളെ​ത്തി മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങി​യ സം​ഘ​ത്തോ​ട് പേ​രു ചോ​ദി​ച്ചു. ഇ​വ​ര്‍ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ആ​ണ്‍​കു​ട്ടി​ക​ളെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. 

മ​റ്റൊ​രു മ​ത​ത്തി​ല്‍പെ​ട്ട സ​ഹ​പാ​ഠി​ക​ളു​മാ​യി ബീ​ച്ചി​ല്‍ പോ​യ​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ള്ളാ​ല്‍ പൊ​ലീ​സ് എ​ത്തി പ​രു​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ത​ല​പ്പാ​ടി, ഉ​ള്ളാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​ര്‍ തീ​വ്രഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment