ബ​സി​ലെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം വൈ​റ​ലാ​യി ! ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ​ബ​സി​ല്‍ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.

ചി​റ്റാ​രി​ക്ക​ല്‍ ന​ല്ലോം​പു​ഴ സ്വ​ദേ​ശി ബി​നു​വി​നെ​യാ​ണ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

ബ​സി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി പ​ക​ര്‍​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍​പോ​യി​രു​ന്നു. മൂ​ന്നു​ദി​വ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

മേ​യ് 28-ാം തീ​യ​തി ഞാ​യ​റാ​ഴ്ച ചെ​റു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചെ​റു​പു​ഴ​യി​ല്‍​നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കാ​നാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലി​രു​ന്നാ​ണ് ഇ​യാ​ള്‍ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ഇ​യാ​ള്‍ മാ​ത്ര​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

യു​വ​തി ഇ​രു​ന്ന​തി​ന് എ​തി​ര്‍​വ​ശ​ത്ത് ഒ​രു സീ​റ്റ് പി​ന്നി​ല്‍ വ​ന്നി​രു​ന്ന ഇ​യാ​ള്‍ യു​വ​തി​യോ​ട് ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തെ​പ്പ​റ്റി ചോ​ദി​ച്ച​ശേ​ഷ​മാ​ണ് ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്.

ദൃ​ശ്യം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടും ഇ​യാ​ള്‍ പി​ന്‍​മാ​റി​യി​ല്ല.

ബ​സ് ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ പെ​ട്ടെ​ന്ന് ഇ​റ​ങ്ങി​പ്പോ​യി. യു​വ​തി പി​ന്നീ​ട് ഇ​ക്കാ​ര്യം ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി.

ജീ​വ​ന​ക്കാ​രും യു​വ​തി​യും ചേ​ര്‍​ന്ന് പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് യു​വ​തി വീ​ഡി​യോ സ​ഹി​തം ദു​ര​നു​ഭ​വം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment