ഇത് തുടക്കം മാത്രം ! വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരികള്‍; നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്…

കൊറോണ വൈറസ് ഒടുങ്ങിയാലും ഒന്നും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കൊറോണയേക്കാള്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുമെന്നും ഭാവിയില്‍ ഇത് മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

കോവിഡ് തന്നെ ബാധിച്ചത് കോടിക്കണക്കിന് ആളുകളിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇനി വരാന്‍ പോകുന്ന പകര്‍ച്ച വ്യാധികള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ ഇതിലും വളരെക്കൂടുതലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു.

നിലവില്‍ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതി രോഗവ്യാപനം തടയാന്‍ അപര്യാപ്തമാണെന്നും അവര്‍ പറയുന്നു.

മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ് മാറേണ്ടതെന്ന് ഐപിബിഇഎസ് (ഇന്റര്‍ഗവര്‍ണമെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment