വൃദ്ധയായ വീട്ടമ്മയുടെ സ്വർണങ്ങൾ അടിച്ചു മാറ്റി പകരം മുക്കുപണ്ടം ഇട്ടു; യുവതിയായ വീട്ടുജോലിക്കാരി പോലീസ് പിടിയിൽ ; തൃപ്പൂണിത്തുറയിൽ നടന്ന സംഭവം ഇങ്ങനെ…

തൃ​പ്പു​ണി​ത്തു​റ: വൃ​ദ്ധ​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത വീ​ട്ടു​ജോ​ലി​ക്കാ​രി​യെ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​കു​രി​ശ് വ​ട​വു​കോ​ട് സ്വ​ദേ​ശി ബി​ന്ദു(38) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​രി​ങ്ങാ​ച്ചി​റ ഇ​ല്ലി​ക്ക​ൽ ബേ​ബി വ​ർ​ഗീ​സി​ന്‍റെ ആ​റേ​കാ​ൽ പ​വ​ൻ തൂ​ക്കം വ​രു​ന്ന മൂ​ന്നു വ​ള​ക​ളും ഒ​രു മാ​ല​യും അ​ഴി​ച്ചെ​ടു​ത്ത പ്ര​തി പ​ക​രം അ​തേ രീ​തി​യി​ലു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ൾ അ​ണി​യി​ക്കു​ക​യാ​യി​രു​ന്നു.

ബേ​ബി വ​ർ​ഗീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ആ​ഭ​ര​ണ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ മ​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പു വെ​ളി​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മ​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹി​ൽ പാ​ല​സ് എ​സ്ഐ കെ.​ആ​ർ. ബി​ജു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​ന്ദു പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts