എ​ടി​എം കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മം; അന്യസംസ്ഥാനക്കാരനായ യുവാവിനെ കുടുക്കിയത്  പോലീസിന്‍റെ  തന്ത്രം

 

അ​ടൂ​ര്‍: ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ടി​എം കു​ത്തി​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്.

ഒ​ഡി​ഷ ബാ​ലേ​ഷ​ര്‍ ജി​ല്ല​യി​ല്‍ ഗ​ജി​പൂ​ര്‍ ച​ന്ദ​നേ​ശ്വ​ര്‍ സ്വ​ദേ​ശി ഗൗ​ര ഹ​രി മാ​ണാ​യാ​ണ് (36) അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 19നു ​രാ​ത്രി​യാ​ണ് അ​ടൂ​രി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.​

എ​ടി​എ​മ്മി​ന്‍റെ മു​ന്‍​വ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളും അ​ലാ​റ​വും വി​ച്ഛേ​ദി​ച്ച ശേ​ഷം ഉ​ള്ളി​ല്‍ ക​ട​ന്ന ഇ​യാ​ള്‍ മെ​ഷീ​ന്റെ മു​ന്‍​വ​ശം ത​ക​ര്‍​ത്ത് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ അ​വി​ടം വി​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എ​ടി എ​മ്മി​ലെ​ത്തി​യ ആ​ളു​ക​ള്‍ മെ​ഷീ​ന്‍റെ വാ​തി​ല്‍ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​ത് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും, പോ​ലീ​സ് ബാ​ങ്ക് അ​ധി​കൃ​ത​രെ ഉ​ട​നെ​ത​ന്നെ ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ടി​എ​മ്മി​നു​ള്ളി​ലെ സി​സി​ടി​വി​യി​ല്‍ മു​ഴു​വ​ന്‍ സം​ഭ​വ​ങ്ങ​ളും പ​തി​ഞ്ഞി​രു​ന്ന​തി​നാ​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യ​ക​ര​മാ​യി. അ​ടൂ​രി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് മോ​ഷ്ടാ​വ് ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​യാ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ലും മ​റ്റും രാ​ത്രി​ത​ന്നെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്ന് പ്ര​തി​യെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മ​റ്റു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണോ, കൂ​ട്ടാ​ളി​ക​ള്‍ ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.​

അ​ടൂ​രു​ള്ള ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ള്‍ ര​ണ്ട് ദി​വ​സ​മാ​യി ജോ​ലി​ക്ക് പോ​കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ഡി. പ്ര​ജീ​ഷ്, എ​സ് ഐ ​മാ​രാ​യ വി​മ​ല്‍ ര​ഘു​നാ​ധ്, അ​നി​ല്‍​കു​മാ​ര്‍,, എ ​എ​സ് ഐ ​സു​രേ​ഷ് കു​മാ​ര്‍,എ​സ് സി​പി​ഒ​മാ​രാ​യ വി​നോ​ദ്, സൂ​ര​ജ്, ഹോം ​ഗാ​ര്‍​ഡ് ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

Related posts

Leave a Comment