വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍  വ​ന്‍ ക​വ​ര്‍​ച്ച; കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 40 പ​വ​ന്‍ സ്വ​ര്‍​ണ​വും പണവും  അ​പ​ഹ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച, നാ​ല്‍​പ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണ​വും അ​യ്യാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ചു. നെ​ല്ല​നാ​ട് മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​പ്പു​ക്കു​ട്ട​ന്‍​പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ടു​ക്ക​ള വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്ത് ക​ട​ന്ന​ത്. വീ​ട്ടു​കാ​ര്‍ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്വ​കാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

 

Related posts

Leave a Comment