ആളില്ലാത്ത വീട്ടിൽ കയറിയ കള്ളന് ഒന്നും കിട്ടിയില്ല; കലിപ്പ് തീർത്ത് നശിപ്പിച്ചത്  രണ്ടര ലക്ഷം രൂപയുടെ സാധനങ്ങൾ;  സുരക്ഷിതമായി വച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം. കാ​ട്ടാ​ക്ക​ട മൊ​ളി​യൂ​ർ സോ​പാ​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ​വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ക്കാ​നു​ള്ള ശ്ര​മം പാ​ളി​യ​തോ​ടെ വ​ർ​ക്ക് ഏ​രി​യാ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ക​ട്ടി​ലു​ക​ളും മു​റി​ക​ളി​ലെ ക​ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചു.

ഒ​രാ​ഴ്ച​യാ​യി വീ​ട്ടി​ൽ രാ​ത്രി​യി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യം വീ​ട്ടു​ട​മ​സ്ഥ​ൻ വ​ന്നു പോ​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​ണ് വീ​ട്ടു​ട​മ ഇ​വി​ടെ നി​ന്നും പോ​യ​ത്.​

ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലു​ക​ൾ പൊ​ളി​ച്ച ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ​മോ പ​ണ​മോ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളോ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വാ​തി​ലു​ക​ളും പൂ​ട്ടു​ക​ളും ഉ​ൾ​പ്പ​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വീ​ട്ടു​ട​മ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കാ​ട്ടാ​ക്ക​ട പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഡോ​ഗ് സ്ക്വ​ഡി​നൊ​പ്പം ഓ​ടു​ന്ന​തി​നി​ടെ വീ​ണ് കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സു​നി​ലി​ന് പ​രി​ക്കേ​റ്റു .

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment