ചെ​റു​താ​ഴ​ത്ത് വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം; ഒന്നും കിട്ടാത്ത ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച നിലയിൽ; വീ​ട്ടു​കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ​ന​ഷ്ടം

പ​രി​യാ​രം: മോ​ഷ​ണ​ത്തി​ന് എ​ത്തി​യ​വ​ർ വീ​ട് ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ചെ​റു​താ​ഴം കോ​ക്കാ​ട്ടെ യ​ഹി​യ യൂ​സു​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ചാ​സം​ഘം എ​ത്തി​യ​ത്.

യ​ഹി​യ​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. വീ​ടി​ന്‍റെ മു​ന്നി​ലും പി​ന്നി​ലു​മു​ള്ള വാ​തി​ലു​ക​ൾ ക​ല്ലും മ​റ്റും ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്.

വീ​ട്ടി​ൽ വി​ല പി​ടി​പ്പു​ള്ള സ്വ​ർ​ണ​മോ പ​ണ​മോ സൂ​ക്ഷി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. വാ​തി​ലു​ക​ളും അ​ല​മാ​ര​ക​ളും മ​റ്റും ന​ശി​പ്പി​ച്ച​തി​ൽ വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ വി​ള​യാ​ങ്കോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ക​വ​ർ​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

Related posts

Leave a Comment