കോവിഡ് 19 പടരുമ്പോൾ; കൊ​ച്ചി​യി​ൽ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൂ​ട്ടി​ച്ചു

കൊ​ച്ചി: കോ​വി​ഡ് 19 പ​ട​രു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി. കൊ​ച്ചി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി എ​ത്തി പൂ​ട്ടി​ച്ചു.

ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പ​ടെ അ​ക​ത്തി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ ഔട്ട്‌ലെറ്റിന്‍റെ ഷ​ട്ട​ർ താ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ ശേ​ഷ​മാ​ണ് ഔട്ട്‌ലെറ്റ് തു​റ​ന്ന​ത്.

ന​ഗ​ര​ത്തി​ലെ മ​റ്റ് ഔട്ട്‌ലെറ്റു​ക​ളും പൂ​ട്ടി​ക്കു​മെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

നേ​ര​ത്തെ രാ​വി​ലെ വി​വി​ധ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന ക​ള്ളു​ഷാ​പ്പ് ലേ​ല​ത്തി​നെ​തി​രേ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment