കൗമാര പ്രയത്തിൽ തന്നെ കുപ്രസിദ്ധ മോഷ്ടാവെന്ന പേര് സ്വന്തമാക്കിയ റഹീസ് ഖാൻ; വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലാകുമ്പോൾ ഖാന്‍റെ പേരിലുള്ള കേസ് എണ്ണം ഞെട്ടിക്കുന്നത്

നേ​മം: വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​യി​രൂ​ർ​പാ​റ ച​ന്ത​വി​ള ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സി​ന് സ​മീ​പം നൗ​ഫി​ൻ മ​ൻ​സി​ലി​ൽ റ​ഹീ​സ് ഖാ​ൻ (29) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി പ​തി​നാ​ലി​ന് ക​ല്ലി​യൂ​ർ ആ​ല​ര​ത്ത​ല റോ​ഡി​ലെ വീ​ട്ടി​ൽ ക​യ​റി, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​പ്പ​ത്തി അ​യ്യാ​യി​രം രൂ​പ വി​ല​യു​ള്ള ഡ​യ​മ​ണ്ട് മൂ​ക്കു​ത്തി​യും, ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ വി​ല വ​രു​ന്ന ര​ണ്ട് സ്വ​ർ​ണ ലോ​ക്ക​റ്റും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ന​ട​ന്ന അ​നേ​ഷ​ണ​ത്തി​ലാ​ണ് അ​ൻ​പ​തോ​ളം മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ റ​ഹീ​സ് ഖാ​ൻ പി​ടി​യി​ലാ​കു​ന്ന​ത്.

മു​ൻ​പ് ക​ഴ​ക്കൂ​ട്ടം യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് ചെ​സ്റ്റ് ബോ​ക്സ് അ​റു​ത്തു മു​റി​ച്ച് ഒ​രു ല​ക്ഷ​ത്തി പ​തി​നാ​റാ​യി​രം രൂ​പ ക​വ​ർ​ന്ന കേ​സ്, വ​ഞ്ചി​യൂ​ർ അ​ക്ഷ​ര വീ​ഥി റോ​ഡി​ലു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​മു​ൾ​പ്പെ​ടെ അ​ൻ​പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്കു​ള്ള​ത്.

കൗ​മാ​ര പ്രാ​യ​ത്തി​ൽ ത​ന്നെ മോ​ഷ​ണം തു​ട​ങ്ങി​യ റ​ഹീ​സ് ഖാ​ന്, നേ​മം വ​ട്ടി​യൂ​ർ​ക്കാ​വ്, വ​ലി​യ​തു​റ, പൂ​ന്തു​റ, പേ​രൂ​ർ​ക്ക​ട, പൂ​ജ​പ്പു​ര, വ​ഞ്ചി​യൂ​ർ, ക​ന്‍റോ​ൺ​മെ​ന്‍റ്, കോ​വ​ളം, ഫോ​ർ​ട്ട്, മ​ല​യി​ൻ​കീ​ഴ് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഭ​വ​ന​ഭേ​ദ​നം, ക​വ​ര്‍​ച്ച ബൈ​ക്ക്മോ​ഷ​ണം എ​ന്നി​വ​യ്ക്ക് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

പോ​ലീ​സ് പി​ടി​കൂ​ടാ​ൻ എ​ത്തു​മ്പോ​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ രീ​തി​യാ​ണ്. ഇ​യാ​ൾ സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ​ണ​ങ്ങ​ൾ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

നേ​മം എ​സ്എ​ച്ച്ഒ ര​ഗീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, എ​എ​സ്ഐ ശ്രീ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ജ​യ​കു​മാ​ർ, ഗി​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​നു, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment