അൽപം താമസിച്ചിരുന്നെങ്കിൽ..!  പ്രസവ വേദനയുമായി എത്തിയ അമ്മക്കുറങ്ങിന്  സിസേറിയൻ; കുട്ടികളെ പുറത്തെടുത്തത് മരിച്ച നിലയിൽ;   അപകനില തരണം ചെയ്ത് കുരങ്ങ്


മ​ണ്ണു​ത്തി: വെ​റ്റ​റി​ന​റി കോ​ള​ജി​ൽ മാ​ർ​മോ​സെ​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നെ അ​ടി​യ​ന്ത​ര​മാ​യി സി​സേ​റി​യ​നു വി​ധേ​യ​മാ​ക്കി.

മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​ൻ ലൈ​സ​ൻ​സു​ള്ള കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ മൂ​ന്നു വ​യ​സു​ള്ള കു​ര​ങ്ങി​നാ​യി​രു​ന്നു സി​സേ​റി​യ​ൻ.

പ്ര​സ​വ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളോ​ടെ എ​ത്തി​ച്ച കു​ര​ങ്ങി​നെ അ​ൾ​ട്രാ സൗ​ണ്ട് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും ജി​വ​നി​ല്ലാ​ത്ത​നി​ല​യി​ലാ​യി​രു​ന്നു.

സാ​ധാ​ര​ണ പ്ര​സ​വി​പ്പി​ക്കാ​ൻ വേ​ണ്ട മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ അ​ന​സ്തേ​ഷ്യ ന​ൽ​കി കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ​ക്കു​ര​ങ്ങ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു. ഒ​പ്പ​റേ​ഷ​ന് അ​നി​മ​ൽ റി​പ്രോ​ഡ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ജ​യ​കു​മാ​ർ, ഡോ. ​ഹി​ര​ണ്‍ എം.​ഹ​ർ​ഷ​ൻ, ഡോ. ​മാ​ഗ്ന​സ് പോ​ൾ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്.

Related posts

Leave a Comment