റി​ട്ടയേർഡ് അ​സിസ്റ്റന്‍റ് ക​മന്‍​ഡാന്‍റിന്‍റെ വീ​ട്ടി​ല്‍ മോഷണം; 16 പ​വ​ന്‍ സ്വർണം കവർന്നു; മുറിയിൽ   ലാ​പ്ടോ​പ്പും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍​ഫോ​ണു​ക​ളും   ഉണ്ടായിരുന്നെന്ന് വീട്ടുകാർ

പേ​രൂ​ര്‍​ക്ക​ട: റി​ട്ട. അ​സി. ക​മന്‍​ഡ​ാന്‍റി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം. മോ​ഷ്ടാ​ക്ക​ള്‍ 16 പ​വ​ന്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് നെ​ട്ട​യം സി.​പി.​ടി​ക്ക് എ​തി​ര്‍​വ​ശം അ​ശ്വ​തി​യി​ല്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ഇ​രു​നി​ല വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​രും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് എ​ല്ലാ​പേ​രും ഒ​ന്നി​ച്ച് മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് മോ​ഷ​ണ​മെ​ന്നാ​ണു സൂ​ച​ന. താ​ഴ​ത്തെ നി​ല​യി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ലാ​പ്ടോ​പ്പും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍​ഫോ​ണു​ക​ളും ഇ​തി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​യൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല.
താ​ഴ​ത്തെ നി​ല​യി​ലു​ള്ള അ​ടു​ക്ക​ള​വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​തു​വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്.​ഐ മു​ര​ളീ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു.

Related posts