എന്നോടോ ശങ്കരാ…! വിവാഹ ആവശ്യത്തിനു കരുതിയ 3.75 ല​ക്ഷം രൂ​പ മോഷ്ടിച്ച വീട്ടുജോലിക്കാരനെ പിടികൂടി; ദിണ്ഡിഗൽ സ്വദേശി ശങ്കരനെയാണ് അറസ്റ്റു ചെയ്തത്

moshanamആ​ലു​വ: വീ​ട്ടി​ലെ വി​ശ്വ​സ്ത​നാ​യി നി​ന്ന് വീ​ട്ടു​ട​മ വി​വാ​ഹാ​വ​ശ്യ​ത്തി​നു​വേ​ണ്ടി സ​മാ​ഹ​രി​ച്ച 3.75 ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ വീട്ടുജോലിക്കാരനെ ബി​നാ​നി​പു​രം എ​സ്ഐ സ്റ്റെ​പ്പോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ഡി​ഗ​ലി​ൽ നി​ന്നും പി​ടി​കൂ​ടി. ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി ശ​ങ്ക​ര​ൻ എ​ന്നു വി​ളി​ക്കു​ന്ന പൊ​ന്നു സ്വാ​മി​യെ(45)​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ​യ്ക്ക​ടു​ത്ത് കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​രി​ൽ ബാ​ല​കൃ​ഷ്ണ​പ്പി​ള്ള​യെ​ന്ന​യാ​ൾ കൊ​ച്ചു​മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു​വേ​ണ്ടി പ​ല​പ്പോ​ഴാ​യി സ​മാ​ഹ​രി​ച്ചു​വ​ച്ചി​രു​ന്ന തു​ക​യാ​ണ് മോ​ഷ്ടി​ച്ച​ത്. വി​വാ​ഹ​ദി​നം അ​ടു​ത്ത​തോ​ടെ നോ​ട്ട് ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തു​ക സ​മാ​ഹ​രി​ച്ച് വീ​ട്ടു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ പു​റം​പ​ണി​ക്കെ​ത്തി​യി​രു​ന്ന ഇ​യാ​ൾ വി​വാ​ഹ​സ​മ​യ​മാ​യ​തി​നാ​ൽ വീ​ടി​ന​കം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ ത​ന്ത്ര​പൂ​ർ​വം ക​ട​ന്ന​ത്.

അ​തി​നു​ശേ​ഷം പ​ണ​വു​മാ​യി മു​ങ്ങി. പ​ണം കാ​ണാ​താ​യി​ട്ടും വീ​ട്ടു​ട​മ ഒ​രി​ക്ക​ലും പൊ​ന്നു​സ്വാ​മി​യെ സം​ശ​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ വീ​ട്ടി​ലെ മ​റ്റൊ​രു വേ​ല​ക്കാ​രി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പൊ​ന്നു​സ്വാ​മി​യും പ​ണി​ക്കെ​ത്താ​റു​ണ്ടെ​ന്ന​റി​ഞ്ഞ​ത്.
ദി​ണ്ഡി​ഗ​ലി​ലെ​ത്തി​യ പൊ​ന്നു​സ്വാ​മി കേ​ര​ള​ത്തി​ൽ വ​ച്ച് ലോ​ട്ട​റി അ​ടി​ച്ച പ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് തു​ക മ​ക്ക​ളെ ഏ​ൽ​പ്പി​ച്ച​ത്.

പോ​ലീ​സ് ഇ​യാ​ളെ തേ​ടി​യെ​ത്തി​യ​ത​റി​ഞ്ഞ് മു​ങ്ങി​യ പൊ​ന്നു​സ്വാ​മി​യെ ബ​ലം​പ്ര​യോ​ഗി​ച്ച് എ​സ്ഐ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും പ​ണം പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Related posts