യു​പി​യി​ല്‍നി​ന്നു കേരളത്തിലേക്ക് വി​മാ​ന​ത്തി​ല്‍ എത്തും; രാത്രിയിൽ ട്രെ​യി​നു​ക​ളി​ല്‍ കവർച്ച നടത്തും; നാട്ടിലേക്ക് മടക്കം സമ്പന്നനായി വിമാനത്തിൽ തന്നെ…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ളൂരു​വി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് ക​വ​ര്‍​ച്ച​ക്കാ​ര്‍ ഉ​ത്ത​ര​പ്ര​ദേ​ശി​ല്‍നി​ന്ന് എ​ത്തു​ന്ന​ത് വി​മാ​ന​ത്തി​ല്‍. കേ​ര​ള​ത്തി​ലെ രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ശേ​ഷം തി​രി​ച്ച് വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്.

യു​പി​യി​ല്‍​നി​ന്ന് വി​മാ​ന​മാ​ര്‍​ഗം ഗോ​വ​യി​ല്‍ എ​ത്തും. അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളി​ല്‍ ക​യ​റും.​ കി​ട്ടു​ന്ന​തെ​ല്ലാം ക​വ​രും. തി​രി​ച്ച് മം​ഗ​ലാ​പു​ര​ത്തെ​ത്തി വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കും.

ക​വ​ര്‍​ച്ച ന​ട​ത്തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​വ​ര്‍ ആ​ര്‍​പി​എ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഉ​ത്ത​ര​പ്ര​ദേ​ശ് മി​ര്‍​സാ​പൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഭ​യ് രാ​ജ് സിം​ഗ് (26), ഹ​രി​ശ​ങ്ക​ര്‍ ഗി​രി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് സ്വ​ര്‍​ണ പാ​ദ​സ​രം ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന് 16 പ​വ​ന്‍ തൂ​ക്കം വ​രും. ആ​റു​ല​ക്ഷം രൂ​പ​ വില വരുന്നതാണ് ആ​ഭ​ര​ണ​ങ്ങ​ള്‍.

ഗോ​വ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ സ്ഥി​ര​മാ​യി ഇ​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​ര്‍.

ആ​ര്‍​പി​എ​ഫ് മം​ഗ​ളൂ​രു പോ​ലീ​സി​നു പ്ര​തി​ക​ളെ കൈ​മാ​റി. മം​ഗ​ളൂ​രു പോ​ലീ​സ് കൂ​ടു​ത​ല്‍ അന്വേഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് കാ​യം​കു​ള​ത്തു​വ​ച്ച് നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സി​ല്‍ യു​വ​തി​യു​ടെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍റെ പാ​ദ​സ​ര​വും പി​റ്റേ ദി​വ​സം ഓ​ഖ എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യു​ടെ ഒ​ന്ന​ര പ​വ​ന്‍ പാ​ദ​സ​ര​വും ന​ഷ്‌​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് ആ​ര്‍​പി​എ​ഫ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യത്.

‌യു​വ​തി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും കാ​യം​കു​ളം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്താ​ണ് അ​നേ്വ​ഷ​ണം നീ​ങ്ങി​യി​ത്.

അ​തി​നി​ട​യി​ല്‍ മം​ഗ​ളു​രു​വി​ല്‍ മ​റ്റൊ​രു സ്വ​ര്‍​ണക്ക​വ​ര്‍​ച്ച​യും ന​ട​ന്നു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment