പിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്‌സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…

കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം.

ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്.

മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

കോവിഡിന്റെ ഒന്നാം വരവില്‍ തന്നെ കണ്ടെത്തിയ സി. 1 എന്ന സരണിയില്‍ പെട്ടതാണ് ഈ വൈറസ്. പ്രതിവര്‍ഷം 41.8 ജനിതകമാറ്റങ്ങള്‍ എന്ന നിരക്കിലാണത്രെ ഇതിന് ജനിതകമാറ്റം വന്നിരിക്കുന്നത്. മറ്റു വകഭേദങ്ങളില്‍ കാണപ്പെടുന്ന ജനിതകമാറ്റ നിരക്കിന്റെ ഇരട്ടിയാണിത്.

പ്രതിമാസം ഒരു ശതമാനമാണ് ഈ വകഭേദത്തിന്റെ വ്യാപനത്തിലുള്ള് വര്‍ദ്ധനവ് എന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.

ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ കാര്യത്തില്‍ കണ്ടതുപോലെ ഈ വകഭേദവും വ്യാപനതോതില്‍ ക്രമമായ വര്‍ദ്ധനവ് പ്രകടിപ്പിക്കുന്നുണ്ട്.

ഇതിന്റെ പ്രവര്‍ത്തനരീതിയേയും ശേഷിയേയും സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ വകഭേദത്തിന് ആന്റിബോഡികളെ കബളിപ്പിക്കാന്‍ സാധിക്കുമെന്നാണ്.

കോവിഡ് വാക്‌സിന്‍ എടുത്ത് 14 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ച 400 പേരുടെ വിശദപരിശോധനയില്‍ തെളിഞ്ഞത് ഈ പുതിയ വകഭേദം ബാധിച്ചവരില്‍ വൈറല്‍ ലോഡ് മറ്റിനങ്ങളെ അപേഷിച്ച് വന്‍തോതില്‍ കൂടുതലാണെന്നാണ്.

പുതിയ വകഭേദത്തെ തടയാന്‍ നിലവിലെ വാക്‌സിനുകളെക്കൊണ്ടാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Related posts

Leave a Comment