പിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്‌സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…

കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം. ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്. മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്,…

Read More

എച്ച്‌ഐവിയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കം ! ഓക്‌സ്ഫഡില്‍ പരീക്ഷണത്തിനു തുടക്കം കുറിച്ചിരിക്കുന്നത് വൈറസിനെ കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം…

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നതും മാരകവുമായ രോഗമാണ് എയ്ഡ്‌സ്. ഈ രോഗാവസ്ഥയ്ക്കു കാരണമാകുന്ന എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്സിന്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്. എച്ച്‌ഐവി കോണ്‍സ് വി എക്സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, സഹ്യത എന്നിവയാണ് ഒന്നാംഘട്ട പരീക്ഷണത്തില്‍ വിലയിരുത്തുക. യൂറോപ്യന്‍ എയ്ഡ്സ് വാക്സിന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്‌ഐവി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്‌ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ കുത്തിവെക്കുക. 40 വര്‍ഷമായിട്ടും എച്ച്‌ഐവിക്കെതിരായ ഫലപ്രദമായ വാക്സിന്‍ യാഥാര്‍ഥ്യമായിട്ടില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന്‍ ഇമ്യൂണോളജി വിഭാഗം പ്രഫസര്‍ തോമസ് ഹാങ്കെ ചൂണ്ടിക്കാട്ടി. എച്ച്‌ഐവി നെഗറ്റീവ് ആയവര്‍ക്ക്…

Read More

എന്തുകൊണ്ട് ഇരട്ട മാസ്‌ക് ! വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇരട്ടമാസ്‌കിനാവുമോ; ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. വകഭേദം വന്ന വൈറസ് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതിവേഗത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഡബിള്‍ മാസ്‌കിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ആണ് ഇരട്ട മാസ്‌ക് എന്ന പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. മാസ്‌ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോര്‍ന്നുപോകുന്നത് തടയാനും, മാസ്‌കിന്റെ എണ്ണം കൂട്ടി ഫില്‍ട്രേഷന്‍ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാര്‍ശ ചെയ്തത്. നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍, ഇരട്ട മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും. ഇതുവഴി നിങ്ങളിലൂടെ മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളില്‍…

Read More

രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി ആശങ്ക ! വകഭേദങ്ങള്‍ ബാധിച്ച 400 കേസുകളില്‍ 158 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍…

ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് ശക്തിപ്പെടുന്നതായി ആശങ്ക. ബ്രിട്ടന്‍,ബ്രസീല്‍,ദക്ഷിണാഫ്രിക്കന്‍ വകഭേദം രാജ്യത്ത് 400 പേരില്‍ കണ്ടെത്തി. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടികൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി…

Read More

വില്ലന്‍ വവ്വാല്‍ തന്നെയോ ? രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടുവെന്ന് വിവരം; കോവിഡ്-19ന്റെ പ്രഭവകേന്ദ്രം വുഹാനിലെ ലാബോറട്ടറി തന്നെയെന്ന സംശയം ബലപ്പെടുന്നു

കൊറോണ വൈറസായ കോവിഡ്-19 പടര്‍ന്നത് വുഹാനിലെ ഗവേഷണശാലയില്‍ നിന്നാണെന്ന് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല. വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പരീക്ഷണ വിധേയമാക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇങ്ങനെയാകാം കോവിഡ്-19ന്റെ ഉത്ഭവമെന്നും സിയാവോ പറയുന്നു. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ െവെറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്. വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.…

Read More

പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ സൈബര്‍ ക്രിമിനലുകള്‍ ! കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ് എന്ന വ്യാജേന പടച്ചു വിടുന്നത് ഒന്നാന്തരം മാല്‍വെയറുകള്‍; സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്…

ലോകം കൊറോണ പേടിയില്‍ ഞെട്ടി വിറച്ചിരിക്കുമ്പോള്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍. ഇതിനായി കൊറോണ മാല്‍വെയറുകളാണ് ഇത്തരക്കാര്‍ പടച്ചു വിട്ടിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്‌സുകളും എന്ന ലേബലിലാണ് മാല്‍വെയര്‍ ഫയലുകള്‍ പരത്തുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സുരക്ഷാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തര്‍ദേശിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്സ് ഫയലുകള്‍ എന്നിവയുടെ മറവില്‍ ഇത്തരം മാല്‍വെയറുകള്‍ വ്യാപകമായി പരത്തുന്നതായാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറസില്‍ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിര്‍ദ്ദേശങ്ങള്‍, ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍, വൈറസ് കണ്ടെത്തല്‍ നടപടിക്രമങ്ങള്‍ എന്നീ പേരുകളിലാണ് ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ നല്‍കുന്ന വിവരം. ആദ്യത്തെ മാല്‍വെയര്‍ കണ്ടെത്തിയത് ഐബിഎം എക്സ്-ഫോഴ്‌സ്…

Read More