കോവിഡ് വന്നവരില്‍ ഒമിക്രോണ്‍ ബാധയ്ക്കുള്ള സാധ്യത അഞ്ചിരട്ടി ! പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നുമുതല്‍ അഞ്ചു മടങ്ങുവരെ അധികമാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമൈക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജിണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി ക്ലൂഗെ അറിയിച്ചു. അതിനാല്‍ കോവിഡ് ഒരു തവണ വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്സിനെടുത്തവര്‍ക്കും ഒമൈക്രോണ്‍ ബാധിക്കാം. അതിനാല്‍ വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതമാകാന്‍ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന്…

Read More

ഡെല്‍റ്റയും ഒമിക്രോണും ഒത്തുചേര്‍ന്ന് മറ്റൊരു വകഭേദത്തെ സൃഷ്ടിച്ചാല്‍ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേപോലെ യുകെയില്‍ ഭീതിപരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഏകദേശം ഒരു ലക്ഷം പുതിയ കേസുകളാണ് അവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒമിക്രോണ്‍ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുളളത്. ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍…

Read More

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ പടര്‍ന്നു പിടിക്കുന്നു ! വീട്ടിലെ മറ്റ് അംഗങ്ങളിലേക്കും പടരും; ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം. വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്. വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം…

Read More

പിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്‌സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…

കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം. ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്. മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്,…

Read More

വാക്‌സിന്‍ എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വാക്‌സിന്‍ എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്‌സിന്‍ എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാക്സിന്‍ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ്…

Read More

ലാംഡ ഡെല്‍റ്റയേക്കാള്‍ മാരകം ! അതിവേഗ രോഗവ്യാപന ശേഷി; കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 30ലധികം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു; അത്യന്തം ഭീതിയോടെ ലോകം…

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലാംഡ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംഡ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലാംഡ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംഡയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. ബ്രിട്ടനില്‍ ലാംഡ വകഭേദം കണ്ടെത്തിയ കാര്യവും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.…

Read More

ഇസ്രയേലില്‍ ഡെല്‍റ്റ വകഭേദത്തിന്റെ രൂക്ഷമായ വ്യാപനം ! ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്…

ഇസ്രയേലില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ജൂണ്‍ ആറുമുതല്‍ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കാണിത്. മേയ് രണ്ടു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള കാലയളവില്‍ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇക്കാലയളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോവിഡ്ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗബാധ ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസര്‍ വാക്സിന്‍ രാജ്യത്ത് 93 ശതമാനം ഫലവത്താണ്. രോഗപ്രതിരോധ ശക്തിക്ഷയമുള്ളവര്‍ വാക്സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ മൂന്നാംഡോസ് നല്‍കുന്നതില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ഇസ്രയേല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.…

Read More