കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കക്കാരന്‍ മുങ്ങി ! വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയത് 10 പേര്‍…

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരനാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും. ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്‍കിയവര്‍ ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ…

Read More

പിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്‌സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…

കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം. ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്. മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്,…

Read More

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും പിന്നാലെ കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്ക ! തണുപ്പ് കാലത്ത് രണ്ടാം വരവുണ്ടായാല്‍ യൂറോപ്പ് തകര്‍ന്നടിയും; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു. കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന്…

Read More

ആരും കേള്‍ക്കാതെ ദക്ഷിണാഫ്രിക്കയെ വിളിച്ച ‘പച്ചത്തെറി’ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു ! ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും വിവാദത്തില്‍

  കളി മികവിനൊപ്പം തന്നെ വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ കൂടെപ്പിറപ്പാണ്.കളിക്കളത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേത്. കോഹ് ലിയെ കുഴിയില്‍ ചാടിക്കുന്നതും ഈ സ്വഭാവം തന്നെ. എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംപ് മൈക്കാണ് എന്നതാണ് സത്യം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന നാടന്‍ തെറിയാണ് സ്റ്റംപ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക പതറി പോകും എന്ന് പറയുന്നതിനിടെയാണ് കോഹ്‌ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംപ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ കേള്‍പ്പിച്ചത്.എന്തായാലും ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഹിന്ദി മനസിലാകാത്തത് കോഹ്‌ലിയുടെ ഭാഗ്യം. Stump mic catches Virat abusing…

Read More