പതിനേഴുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരി അറസ്റ്റില്‍; പിടിയിലായത് വിവാഹ മോചിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതി; സംഭവം പുറത്തായതിങ്ങനെ…

പനാജി: 17കാരനെ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയാണ് പതിനേഴുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്. ഗോവയിലാണ് സംഭവം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മാപുസ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടുന്നത്. കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

മാതാപിതാക്കളോടു പിണങ്ങി വീടു വിട്ട് ഓടിപ്പോയ കുട്ടിയെ ഇവര്‍ കെണിയിലാക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വന്ന കുട്ടി ഈ യുവതിയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി മൂന്നു കുട്ടികളോടൊപ്പമാണ് ജീവിച്ചിരുന്നത്. എന്നാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. യുവതിയെ പൊലീസ് നാളെ കോടതിയില്‍ ഹാജരാക്കും. എന്തായാലും

Related posts