മു​ഖ്യ​മ​ന്ത്രി തുടങ്ങി; കേരളം അടിച്ചത് 1.17 ലക്ഷം ഗോളുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ഗോ​​​ള്‍ പോ​​​സ്റ്റി​​​ലേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ശ​​​ക്തി​​​യാ​​​യി പ​​​ന്ത് അ​​​ടി​​​ച്ചു. ഗോ​​​ള്‍! ക​​​ണ്ടു നി​​​ന്ന​​​വ​​​ര്‍ ഹ​​​ര്‍​ഷാ​​​ര​​​വ​​​ത്തോ​​​ടെ​​​യും കൈ​​​യ​​​ടി​​​യോ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗോ​​​ളി​​​നെ സ്വീ​​​ക​​​രി​​​ച്ചു.

ഫി​​​ഫ അ​​​ണ്ട​​​ര്‍ 17 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബാ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​യി​​​ക വ​​​കു​​​പ്പും സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഫു​​​ട്ബാ​​​ള്‍ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മു​​​ഖ്യ​​​മ​​​ന്ത്രി ഗോ​​​ള്‍ അ​​​ടി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഗോ​​​ള്‍ പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി.

മു​​​ഖ്യ​​​മ​​​ന്ത്രി ഗോ​​​ള​​​ടി​​​ച്ച ശേ​​​ഷം സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ എ. ​​​സി. മൊ​​​യ്തീ​​​ന്‍, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍, കെ. ​​​രാ​​​ജു, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ഗോ​​​ളു​​​ക​​​ള​​​ടി​​​ച്ചു. മ​​​ന്ത്രി എം. ​​​എം. മ​​​ണി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ ഊ​​​ഴ​​​മാ​​​യി​​​രു​​​ന്നു. വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഗോ​​​ള്‍ പ​​​രി​​​പാ​​​ടി ച​​​രി​​​ത്ര​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് കാ​​​യി​​​ക മ​​​ന്ത്രി എ. ​​​സി മൊ​​​യ്തീ​​​ന്‍ പ​​​റ​​​ഞ്ഞു.

വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഗോ​​​ള്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. കേരളത്തിൽ 340 സെന്‍ററുകളിൽ 1.17 ലക്ഷം ഗോളുകളാണ് ഇന്നലെ അടിച്ചു കൂട്ടിയത്.

 

Related posts