ക്രൂരതയുടെ മറ്റൊരു മുഖം! അമ്മായിയമ്മയെ വീടിനു പുറത്താക്കി ഗേറ്റടച്ച് മരുമകള്‍; ചോദിക്കാന്‍ വന്നരോട് തന്റെ വീട്ടിലെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് മരുമകള്‍; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: വൃ​ദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച് മ​രു​മ​ക​ൾ, നി​സ​ഹാ​യാ​യ ആ ​അ​മ്മ​യു​ടെ ക​രി​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല്ലം പ​ര​വൂ​ർ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മ​യ്ക്കാ​ണ് ഈ ​ദു​ർ​വി​ധി ഉ​ണ്ടാ​യ​ത്.

മ​രു​മ​ക​ളു​ടെ പീ​ഡ​ന​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി സു​ലോ​ച​ന​യ​മ്മ. സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കു​ടും​ബ​മാ​ണ്. മ​ക​ൻ മ​സ്ക്ക​റ്റി​ൽ ഉ​യ​ർ​ന്ന ജോ​ലി​യി​ൽ. എ​ന്നി​ട്ടും അ​മ്മ​യു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​നോ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നോ മ​ക​നും ത​യാ​റാ​യി​രു​ന്നി​ല്ല.

മ​ക​ൻ പ്ര​തി​മാ​സം അ​മ്മയ്ക്ക് ന​ൽ​കി​യി​രു​ന്ന​ത് 750 രൂ​പ​യാ​യി​രു​ന്നു. വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​ൻ ചെ​യ്തും നേ​രാ​വം​വ​ണ്ണം ആ​ഹാ​രം പോ​ലും കഴിക്കാതെ​യു​മാ​ണ് താ​ൻ ഇ​ത്ര​യും നാ​ൾ ഇ​വി​ടെ ക​ഴി​ഞ്ഞു കൂ​ടി​യി​രു​ന്ന​തെ​ന്ന് സു​ലോ​ച​ന​യ​മ്മ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ മ​രു​മ​ക​ൾ വീ​ടി​നു അ​വ​രെ പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു. ചോ​ദി​ക്കാ​ൻ വ​ന്ന അ​യ​ൽ​ക്കാ​രോ​ട് തന്‍റെ വീ​ട്ടി​ലെ കാ​ര്യം താൻ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന മ​റു​പ​ടി​യാ​ണ് മ​രു​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രോ​ടും അ​വ​ർ ത​ട്ടി​ക്ക​യ​റി.

അ​യ​ൽ​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് സു​ലോ​ച​ന​യ​മ്മ ഇ​പ്പോ​ൾ. എ​ന്തു വ​ന്നാ​ലും താ​ൻ ഈ ​വീ​ട്ടി​ൽ നി​ന്നു പോ​കി​ല്ല​ന്നും അ​വി​ടെ കി​ട​ന്നു മ​രി​ക്ക​ണ​മെ​ന്നു​മാ​ണ് സു​ലോ​ച​ന​യ​മ്മ​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Related posts