പൂ​ന്തു​റ​യി​ൽ ക​മാ​ൻ​ഡോ​ക​ളെ വി​ന്യ​സി​ച്ചു; ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍; ക​ന​ത്ത ജാ​ഗ്ര​ത


തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ രീ​തി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. ഇ​വി​ടെ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കാ​യി എ​സ്എ​പി ക​മ​ൻ​ഡാ​ന്‍റ് ഇ​ൻ ചാ​ർ​ജ് എ​ൽ. സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 ക​മാ​ൻ​ഡോ​ക​ളെ നി​യോ​ഗി​ച്ചു.

കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ന്തു​റ ഭാ​ഗ​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കും തി​രി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പോ​കു​ന്ന​ത് ത​ട​യാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ സെ​ക്യൂ​രി​റ്റി, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​യ്ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ പൂ​ന്തു​റ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ർ​ക്ക​ശ​മാ​യി ത​ട​യും. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടും. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തും.

പൂ​ന്തു​റ​യി​ൽ ഒ​രാ​ളി​ൽ​നി​ന്ന് 120 പേ​ർ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലും 150 പേ​ർ പു​തി​യ സ​ന്പ​ർ​ക്ക​ത്തി​ലും വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ.

പൂ​ന്തു​റ മേ​ഖ​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു സാ​മു​ദാ​യി​ക നേ​താ​ക്ക​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Related posts

Leave a Comment