കാമുകി വീട്ടിലേക്ക് കൊണ്ടുവന്ന അത്താഴത്തിൽ നിന്ന് എലിയെ കണ്ടെത്തി. കഴിക്കാൻ തുടങ്ങിയപ്പോഴാണ് സൂപ്പിൽ നിന്ന് എലിയെ കിട്ടിയത്. യു കെയിലാണ് സംഭവം.
സാം ഹേവാർഡ് കഴിക്കാനെടുത്ത ഭക്ഷണത്തിൽ എന്തോ ചലിക്കുന്നത് പോലെ തോന്നി. വലിയ കൂണാണെന്നാണ് അയാൾ ആദ്യം കരുതിയത്. പിന്നീടാണ് അത് ചലിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
സൂപ്പിൽ എലിയെ കണ്ടയുടനെ അയാൾ വീഡിയോ എടുക്കാൻ തുടങ്ങി. പിന്നാലെ കാമുകി ഓർഡർ നൽകിയ റെസ്റ്റോറന്റിലേക്ക് വിളിച്ചു.
എന്നാൽ, റെസ്റ്റോറന്റുകാർ അത് അവരുടെ ഭക്ഷണമല്ലെന്ന് പറയുകയും റീഫണ്ട് നിരസിക്കുകയും ചെയ്തു.
കാമുകി എമിലി ഭക്ഷണത്തിന് പണം നൽകിയതിനാലും രസീത് ഇല്ലാത്തതിനാലും പ്രസ്തുത റസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം ലഭിച്ചതെന്ന് തെളിയിക്കാൻ മാർഗമില്ല. റെസ്റ്റോറന്റിന്റെ പ്രതികരണത്തിൽ താൻ നിരാശനാണെന്ന് ഹേവാർഡ് പറഞ്ഞു.