വോട്ടിനൊരു ‘ഉമ്മ’; ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ത്രീ​യെ ചും​ബി​ച്ചു; വി​വാ​ദ​മാ​ക്കി തൃ​ണ​മൂ​ൽ

കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യു​ടെ നോ​ർ​ത്ത് മാ​ൾ​ഡ ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി ഖാ​ഗ​ൻ മു​ർ​മു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ത്രീ​യെ ചും​ബി​ച്ച​തു വി​വാ​ദ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ ശ്രീ​ഹി​പു​ർ ഗ്രാ​മ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഖാ​ഗ​ൻ മു​ർ​മു സ്ത്രീ​യെ ചും​ബി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ർ​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി.

“ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഖ​ഗെ​ൻ മു​ർ​മു പ്ര​ചാ​ര​ണ​വേ​ള​യി​ൽ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഒ​രു സ്ത്രീ​യെ ചും​ബി​ക്കു​ന്ന ചി​ത്ര​മാ​ണു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി ക്യാ​മ്പി​ൽ സ്ത്രീ ​വി​രു​ദ്ധ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കു ക്ഷാ​മ​മി​ല്ലെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ക്സി​ൽ കു​റി​ച്ചു. വ​നി​താ ഗു​സ്തി​ക്കാ​രെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന എം​പി​മാ​ർ മു​ത​ൽ നേ​താ​ക്ക​ൾ വ​രെ ബി​ജെ​പി​യി​ലു​ണ്ട്. അ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്നു സ​ങ്ക​ൽ​പ്പി​ക്കു​ക എ​ന്നും കു​റി​പ്പി​ലു​ണ്ട്.

എ​ന്നാ​ൽ ആ ​സ്ത്രീ ത​ന്‍റെ കു​ട്ടി​യെ​പോ​ലെ​യാ​ണെ​ന്നാ​യി​രു​ന്നു ഖ​ഗെ​ൻ മു​ർ​മു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. “ഒ​രു കു​ട്ടി​യെ ചും​ബി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഇ​ത് തി​ക​ച്ചും ഗൂ​ഢാ​ലോ​ച​ന​യാ​ണ്. അ​വ​ർ​ക്ക് അ​ത്ര മോ​ശം മൂ​ല്യ​ങ്ങ​ളാ​ണു​ള്ള​ത്’ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. “ഒ​രു പു​രു​ഷ​ൻ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ ഒ​രു സ്ത്രീ​യെ ചും​ബി​ച്ചാ​ൽ അ​തി​ൽ എ​ന്താ​ണു പ്ര​ശ്നം? എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ചോ​ദ്യം.

Related posts

Leave a Comment