വിധി തളർത്തിയിട്ടും വിധിക്കുമിന്നിൽ തളരാതെ മുഹമ്മദലി..! അപടത്തിൽപ്പെട്ട് ഒരു കാൽ മുറിച്ചുമാറ്റി;  ജീവിക്കാൻ ആരുടെ മുൻപിലും കൈനീട്ടാതെ കാലിന്‍റെ സ്ഥാനത്ത് കമ്പ് വച്ചു കെട്ടി അധ്വാനിച്ച് ജീവിക്കുന്ന ഈ അമ്പത്തിരണ്ടുകാരനെക്കുറിച്ചറിയാം…

മു​ക്കം: നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്തു ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം വി​ധി തി​രി​ച്ചെ​ടു​ത്തി​ട്ടും അ​ന്ത​സാ​യി ജീ​വി​ച്ചു കാ​ട്ടു​ക​യാ​ണ് മു​ക്കം നീ​ലേ​ശ്വ​രം വെ​ളു​ത്തേ​ട​ത്തു മു​ഹ​മ്മ​ദ​ലി എ​ന്ന 52 കാ​ര​ന്‍.2003-​വ​രെ മു​ഹ​മ്മ​ദ​ലി ഭാ​ര്യ​യും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ നാ​ഥ​നാ​യി​രു​ന്നു. അ​റി​യാ​വു​ന്ന തൊ​ഴി​ലാ​യ ഡ്രൈ​വി​ഗും പ്ലം​ബി​ഗും വ​യ​റിം​ഗ് ജോ​ലി​യു​മൊ​ക്കെ ചെ​യ്തു കു​ടും​ബം പോ​റ്റി​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യു​ടെ ജീ​വി​ത​ത്തി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യ​ത് നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്തു പ​റ്റി​യ അ​പ​ക​ട​മാ​ണ് .

തൊ​ട്ട​ത്തി​ന്‍​ക​ട​വ് പ​ച്ച​ക്കാ​ട് പ്ര​ദേ​ശ​ത്തു​ള്ള ഒ​രു​കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് തെ​ന്നി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.​കാ​ല്‍​മു​ട്ടി​ന്‍റെ ചി​ര​ട്ട​ക്കു സാ​ര​മാ​യി പ​രി​ക്ക് പ​റ്റി. ക​ടു​ത്ത വേ​ദ​ന സ​ഹി​ച്ചു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ട ചി​കി​ത്സ.​ചി​കി​ത്സ ഫ​ലം കാ​ണാ​താ​യ​പ്പോ​ള്‍ കാ​ലു മു​റി​ച്ചു​മാ​റ്റു​ക​യ​ല്ലാ​തെ മ​റ്റു നി​വ​ര്‍​ത്തി​യി​ല്ലെ​ന്നാ​യി വൈ​ദ്യ ശാ​സ്ത്രം.

​കാ​ല്‍ മു​റി​ച്ചു​മാ​റ്റി​യി​ട്ടാ​ണെ​ങ്കി​ലും വേ​ദ​ന​യി​ല്‍ നി​ന്നും മു​ക്ത​മാ​ക്ക​ണ​മെ​ന്നു മു​ഹ​മ്മ​ദാ​ലി​യും അ​ഭി​പ്രാ​യ​പെ​ട്ട​തോ​ടെ മു​ട്ടി​നു മു​ക​ളി​ല്‍​വെ​ച്ചു മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് മൂ​ന്ന് വ​ര്‍​ഷം ചി​കി​ത്സ​യും വേ​ദ​ന​യു​മാ​യി ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ ത​ന്നെ ഒ​തു​ങ്ങി​ക്കൂ​ടി.​പ​ര​സ​ഹാ​യ​മോ ക്ര​ച്ച​സി​ന്‍റെ​യോ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ന്‍ മ​ന​സി​നെ പ​തി​ന്മ​ട​ങ്ങു ബ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി.​

ജീ​വി​തം ത​ന്നെ ഗ​തി​മു​ട്ടി​നി​ല്‍​ക്കു​ന്ന നേ​ര​ത്തു മ​റ്റൊ​ന്നി​നെ​യും കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​വാം ജ​യ്പൂ​ര്‍ കാ​ലു​ക​ള്‍ പോ​ലു​ള്ള കൃ​ത്രി​മ കാ​ലു​ക​ളൊ​ന്നും മ​ന​സ്സി​ല്‍ വ​ന്നി​ല്ല .ത​ന്‍റെ സ​ഞ്ചാ​ര സ​ഹാ​യി​യെ ഇ​യാ​ള്‍ ത​ന്നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം താ​ങ്ങി നി​ര്‍​ത്താ​ന്‍ കെ​ല്‍​പ്പു​ള്ള ഒ​രു മ​ര​ത്ത​ടി ക​ണ്ടെ​ത്തി അ​തു​മു​റി​ച്ചു മാ​റ്റി​യ കാ​ലി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗ​ത്തു കെ​ട്ടി​വെ​ച്ചു ന​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു പി​ന്നീ​ട്.

​ഏ​റെ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മു​ഹ​മ്മ​ദ​ലി വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്തു .ഇ​ന്ന് സ്വ​യം നി​ര്‍​മി​ച്ച കൃ​ത്രി​മ കാ​ലി​ല്‍ നി​ന്നു​കൊ​ണ്ട് മു​ഹ​മ്മ​ദ​ലി ഏ​തു ജോ​ലി​യും ചെ​യ്യും .തേ​ങ്ങാ പൊ​ളി​ക്കു​ന്ന ജോ​ലി​യി​ല്‍ വൈ​ദ​ഗ്ദ്യം കാ​ട്ടു​ന്ന മു​ഹ​മ്മ​ദ​ലി ദി​വ​സ​വും 1200 തേ​ങ്ങ​യെ​ങ്കി​ലും പൊ​തി​ക്കും .

ഈ ​കൃ​ത്രി​മ കാ​ലു​മാ​യി ന​ട​ക്കാ​നും ബ​സി​ല്‍ ക​യ​റി യാ​ത്ര ചെ​യ്യാ​നും യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഇ​ന്നി​ല്ല .ജീ​വി​ത​ത്തി​ന്‍റെ ഇ​രു​ണ്ട നാ​ളു​ക​ളി​ല്‍ താ​ങ്ങും ത​ണ​ലു​മാ​വേ​ണ്ട ഭാ​ര്യ​യും മ​ക്ക​ളും ഇ​ന്ന് ഇ​യാ​ള്‍​ക്കൊ​പ്പ​മി​ല്ല .വി​ക​ലാം​ഗ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫ​ക്ക​റ്റു​ക​ളൊ​ക്കെ കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും ഒ​രു സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തി​നും മു​ഹ​മ്മ​ദ​ലി മു​തി​ര്‍​ന്നി​ട്ടി​ല്ല.​കാ​ര​ണം ല​ളി​ത​മെ​ങ്കി​ലും ഉ​റ​ച്ച​തു ത​ന്നെ​യാ​ണ്…​

അ​ധ്വാ​നി​ച്ചു ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്തോ​ളം കാ​ലം ആ​രു​ടേ​യും സൗ​ജ​ന്യം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ചെ​റി​യൊ​രു അം​ഗ​വൈ​ക​ല്യം വ​രു​മ്പോ​ഴേ​ക്കും മ​ന​സ്സു മു​ര​ടി​ച്ചു​പോ​വു​ന്ന​വ​ര്‍​ക്കു മു​ന്‍​പി​ല്‍ ,അ​ല്ലെ​ങ്കി​ല്‍ അം​ഗ​വൈ​ക​ല്യം മു​ത​ലെ​ടു​ത്തു മ​റ്റു​ള്ള​വ​ര്‍​ക്കു​മു​മ്പി​ല്‍ കൈ​നീ​ട്ടു​ന്ന​വ​ര്‍​ക്കു മു​മ്പി​ല്‍ മു​ഹ​മ്മ​ദ​ലി ജീ​വി​ച്ചു​കാ​ട്ടു​ക​യാ​ണ്

 

Related posts