മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നുസ​മീ​പം മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി; തലയോട്ടി കണ്ടെത്തിയത് മാലിന്യക്കൂന്പാരത്തിൽനിന്ന്; പോലീസ് അന്വേഷണം തുടങ്ങി

മു​ക്കം: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന് പിന്നിലാണ് ഇ​ന്ന​ലെ ഉച്ചതിരിഞ്ഞ് മൂ​ന്നി​ന് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത് .​നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ല​യോ​ട്ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​നി​ട​യി​ൽ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ട​ടു​ത്ത​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ത​ല​യോ​ട്ടി മ​നു​ഷ്യ​ന്‍റേതാ​ണ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് തൊ​ട്ട​ടു​ത്ത് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​സ്റ്റേ​റ്റ് ഗേ​റ്റി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യും കൈ​കാ​ലു​ക​ളും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലു​ള്ള മ​നു​ഷ്യ ശ​രീ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച ഈ ​കേ​സി​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യോ അ​ടു​ത്ത് യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ജി​ല്ല​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ക​ഴി​യു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ണ്ടുവ​ന്ന് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ന്നു​ണ്ടെങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ ​യാ​തൊ​രു തെ​ളി​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

Related posts