ഒടുക്കം ഉരച്ചു നോക്കിയപ്പോൾ ഞെട്ടി..! സ്ത്രീകളെ ഉപയോഗിച്ചു മുക്കുപണ്ടം പണയം വയ്ക്കൽ; കാലാവധി കഴിഞ്ഞാലും തിരിച്ചെടുക്കില്ല; സ്വർണം പരിശോധിച്ച ബാങ്കുകാർ ഞെട്ടി

പാ​​​​ലാ : ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം വ​​​​ച്ചും ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​​​യ സ്ത്രീ​​​​ക​​​​ളെ​​കൊ​​​​ണ്ടു പ​​​​ണ​​​​യം വ​​യ്പി​​​​ച്ചും ല​​​​ക്ഷ​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. കു​​​​റു​​​​മ​​​​ണ്ണ് ചീ​​​​രാം​​​​കു​​​​ഴി​​​​യി​​​​ൽ പ്രി​​​​ൻ​​​​സ് ജേ​​​​ക്ക​​​​ബ് (42) ആ​​​​ണ് പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.​​ പാ​​​​ലാ ഡി​​​​വൈ​​​​എ​​​​സ്പി വി.​​​​ജി. വി​​​​നോ​​​​ദ് കു​​​​മാ​​​​റി​​​​നു ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് സ്പെ​​​​ഷ​​ൽ സ്ക്വാ​​​​ഡാ​​​​ണ് ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. പ്രി​​​​ൻ​​​​സി​​​​നു മു​​​​ക്കു​​​​പ​​​​ണ്ട​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ൾ പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്.

പ്ര​​​​ദേ​​​​ശ​​​​ത്തെ വി​​​​വി​​​​ധ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ൾ, കൊ​​​​ല്ല​​​​പ്പ​​​​ള്ളി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് സ്ഥാ​​​​പ​​​​നം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം​​​​വ​​​​ച്ചു പ​​​​ണം വാ​​​​ങ്ങി​​​​യ​​​​താ​​​​യി പ്രി​​​​ൻ​​​​സ് സ​​​​മ്മ​​​​തി​​​​ച്ചു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കൊ​​​​ല്ല​​​​പ്പ​​​​ള്ളി​​​​യി​​​​ലെ ഒ​​​​രു സൂ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ കു​​​​റ​​​​ച്ചു​​​​കാ​​​​ലം ഇ​​​​യാ​​​​ൾ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യ ചി​​​​ല സ്ത്രീ​​​​ക​​​​ളെ​​​​ക്കൊ​​​​ണ്ടു മു​​​​ക്കു​​​​പ​​​​ണ്ടം പ​​​​ണ​​​​യം വ​​​​യ്പി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും സ്വ​​​​ർ​​​​ണം തി​​​​രി​​​​കെ എ​​​​ടു​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു ത​​ട്ടി​​പ്പു തെ​​​​ളി​​​​ഞ്ഞ​​​​ത്.

ഇ​​തോ​​ടെ പ​​​​ണ​​​​യം വ​​​​ച്ച സ്ത്രീ​​​​യെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ ബാ​​​​ങ്ക് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ എ​​​​ത്ര​​​​യം വേ​​​​ഗം പ​​​​ണ​​​​മ​​​​ട​​​​ച്ച് ഉ​​​​രു​​​​പ്പ​​​​ടി​​​​ക​​​​ൾ കൈ​​​​പ്പ​​​​റ്റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​സാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ക്കു​​​​പ​​​​ണ്ട​​​​മാ​​​​ണെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വ തി​​​​രി​​​​കെ​​​​യെ​​​​ടു​​​​ത്ത സ്ത്രീ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും പി​​​​ന്നീ​​​​ടു പാ​​​​ലാ ഡി​​​​വൈ​​​​എ​​​​സ്പി വി.​​​​ജി. വി​​​​നോ​​​​ദ്കു​​​​മാ​​​​റി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പാ​​​​ലാ എ​​​​സ്ഐ അ​​​​ഭി​​​​ലാ​​​​ഷ് കു​​​​മാ​​​​ർ, സ്പെ​​​​ഷ​​​​ൽ സ്ക്വാ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, തോ​​​​മ​​​​സ് സേ​​​​വ്യ​​​​ർ, എ​​​​സ്. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു കു​​​​റു​​​​മ​​​​ണ്ണി​​​​ലെ വീ​​​​ട്ടി​​​​ൽ​​നി​​​​ന്നു പ്രി​​​​ൻ​​​​സി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പാ​​​​ലാ സി​​​​ഐ രാ​​​​ജ​​​​ൻ കെ. ​​​​അ​​​​ര​​​​മ​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​യാ​​​​ളെ വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Related posts