ഷാ​ഹി​ദി​ന്‍റെ വി​ജ​യം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ​ർ​വേ​കുമെന്ന് മു​ല്ല​പ്പ​ള്ളി

വ​ട​ക​ര: സി​വി​ൽ​സ​ർ​വീ​സ് പോ​ലു​ള്ള ദേ​ശീ​യ​ത​ല മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഉ​ണ​ർ​വും ഉ​ത്സാ​ഹ​വും വ​രു​ത്തു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. ആ​ക്സ​ന്‍റ് തി​രു​വ​ള്ളൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ​സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വ് ഷാ​ഹി​ദ് തി​രു​വ​ള്ളൂ​രി​ന് ന​ൽ​കി​യ അ​നു​മോ​ദ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷാ​ഹി​ദി​നു​ള്ള ഉ​പ​ഹാ​രം അ​ദ്ദേ​ഹം കൈ​മാ​റി.

തി​രു​വ​ള്ളൂ​ർ ക​രി​യ​ർ സെ​മി​നാ​ർ 2018 ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സി​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​രി​യ​ർ വി​ദ​ഗ്ധ​ൻ ബാ​ബു പ​ള്ളി​പാ​ട്ട് ക​രി​യ​ർ സെ​മി​നാ​ർ ന​യി​ച്ചു. പി​എ​സ് സി അം​ഗം ടി.​ടി.​ഇ​സ്മാ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​മോ​ഹ​ന​ൻ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി.​അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സി.​അ​സ്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Related posts