മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത് 20 വ​ർ​ഷ​ത്തി​നു ശേ​ഷം! മു​ഴു​വ​ൻ തു​ക​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കും

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത് 20 വ​ർ​ഷ​ത്തി​നു ശേ​ഷം. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും ഡാ​മി​ലെ ഗാ​ല​റി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലു​ള്ള കോ​ള​നി വൈ​ദ്യു​തി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി 1980-ൽ ​കെ എ​സ്ഇ ബോ​ർ​ഡ് ഈ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്ന് സ്ഥാ​പി​ച്ച ലൈ​നി​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ല​വും വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ട​തി​നാ​ലും വ​നം​വ​കു​പ്പി​ന്‍റെ​യും ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി​യോ​ടെ 2000-ത്തി​ൽ ക​ണ​ക്ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.

2003-ൽ ​ന​ട​ത്തി​യ മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഓ​വ​ർ ഹെ​ഡ് ലൈ​നി​നു പ​ക​രം വ​ള്ള​ക്ക​ട​വി​ൽ​നി​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൈ​റ്റി​ലേ​ക്ക് 11 കെ​വി ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ച്ച് വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കാ​ത്ത രീ​തി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യു​ള്ള മു​ഴു​വ​ൻ തു​ക​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കും. 5.125 കി​ലോ​മീ​റ്റ​ർ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് 2005-ൽ ​ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 91 ല​ക്ഷം രൂ​പ ബോ​ർ​ഡി​ന് ന​ൽ​കു​ക​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വ​നം വ​കു​പ്പി​ൽ നി​ന്നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ൽ ജോ​ലി നീ​ണ്ടു​പോ​വു​ക​യും കോ​ണ്‍​ട്രാ​ക്ട​ർ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2016-ൽ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കേ​ബി​ൾ റൂ​ട്ടി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ വ​രു​ത്തി കേ​ബി​ളി​ന്‍റെ നീ​ളം 5.125 കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 5.65 കി​ലോ​മീ​റ്റ​റാ​യി പു​ന​ർ​നി​ശ്ച​യി​ച്ചു.

ഭ​ര​ണാ​നു​മ​തി​യി​ൽ മാ​റ്റം വ​രു​ത്തു​ക​യും തു​ക ഒ​രു​കോ​ടി 65 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. ആ​വ​ശ്യ​മാ​യ ബാ​ക്കി തു​ക ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ 2016 ൽ ​ന​ൽ​കി.

ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 0.2583 ഹെ​ക്ട​ർ വ​ന​ഭൂ​മി വ​ക മാ​റ്റു​ന്ന​തി​നാ​യി 2019-ൽ ​ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ട് 13,47,035 രൂ​പ 2020 ജ​നു​വ​രി ഒ​ന്നി​ന് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ലി തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യും ജോ​ലി​ക​ൾ 2021 ജ​നു​വ​രി 13-ന് ​മു​ൻ​പാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി.

കോ​വി​ഡ് 19-ന്‍റെ ഭീ​ഷ​ണി​ക്കി​ട​യി​ലും ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം മു​ല്ല​പ്പെ​രി​യാ​റി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച​ത്.

Related posts

Leave a Comment