മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: സംഭവത്തെക്കുറിച്ച് പോലീസ് ഹൈക്കടതിയിൽ നൽകിയ വിശദീകരണം ഇങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​മാ​ണു ന​ട​ന്ന​തെ​ന്ന് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​വ​ർ ആ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നോ ഭീ​ഷ​ണി​ക്കോ വ​ഴ​ങ്ങി​യ​ല്ല പോ​യ​ത്. ഇ​വ​രെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും ത​ട്ടി​പ്പു ന​ട​ത്തി​യോ​യെ​ന്നും അ​റി​യാ​ൻ ബോ​ട്ടി​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​വ​രെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്യ​ണം. ഇ​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടും ഇ​തു​വ​രെ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡി. എ​സ്പി എം.​ജെ. സോ​ജ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക പ​റ​യു​ന്നു.

ബോ​ട്ടി​ൽ ക​ട​ന്ന​വ​രി​ൽ ഏ​റെ​യും ഡ​ൽ​ഹി​യി​ൽ താ​മ​സ​മാ​ക്കി​യ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. ചി​ല​ർ ശ്രീ​ല​ങ്ക​ൻ വം​ശ​ജ​രു​മാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടെ​യും ബ​ന്ധു​ക്ക​ളും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളും വി​ദേ​ശ​ത്തേ​ക്കു കു​ടി​യേ​റി അ​വി​ടെ താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സും ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ജ​നു​വ​രി 12നു ​മു​ന​ന്പം മാ​ല്യ​ങ്ക​ര ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന് ഒ​രു ബോ​ട്ടി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 87 പേ​ർ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നെ​ന്നാ​ണു കേ​സ്.

Related posts