ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു! അപകടം കൊച്ചി നാവിക തീരത്തു നിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍

മുനമ്പം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴ്‌നാട്ടിലെ കുളച്ചല്‍ സ്വദേശികളായ മത്സ്യതൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍പെട്ട ബോട്ടില്‍ 15 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 12 പേരെ ഒപ്പമുണ്ടായിരുന്ന ചെറുവള്ളക്കാരും ബോട്ടുകാരും രക്ഷിക്കുകയായിരുന്നു. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് കൊച്ചി നാവിക തീരത്തു നിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ അപകടം സംഭവിച്ചത്. മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ബോട്ടിലിടിച്ച കപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.

Related posts