കാ​​​ല​​​വ​​​ർ​​​ഷം ക​​​ട​​​ന്നു പോ​​​യത് കരുത്തുകാട്ടാതെ; സ​​​മൃ​​​ദ്ധമായി വേനൽമഴ പെയ്തിറങ്ങിയത്  കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വേകും; ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ഇ​​​ടു​​​ക്കി​​​യി​​​ൽ


ഡി. ദിലീ​​​പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​രു​​​ത്തു കാ​​​ട്ടാ​​​തെ കാ​​​ല​​​വ​​​ർ​​​ഷം ക​​​ട​​​ന്നു പോ​​​യി​​​ട്ടും വേ​​​ന​​​ൽ​​​മ​​​ഴക്ക​​​രു​​​ത്തി​​​ലും തു​​​ലാ​​​മ​​​ഴസ​​​മൃ​​​ദ്ധി​​​യി​​​ലും പി​​​ടി​​​മു​​​റു​​​ക്കി വാ​​​ർ​​​ഷി​​​ക മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ കേ​​​ര​​​ളം ശ​​​രാ​​​ശ​​​രി​​​ക്കും മു​​​ക​​​ളി​​​ലെ​​​ത്തി.

പു​​​തു​​​ക്കി​​​യ വാ​​​ർ​​​ഷി​​​ക ശ​​​രാ​​​ശ​​​രി അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത് 2890.8 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ, ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത് ശ​​​രാ​​​ശ​​​രി 2891.1 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് വാ​​​ർ​​​ഷി​​​കമ​​​ഴ​​​യ്ക്കു പി​​​ന്നാ​​​ലെ ഇ​​​ക്കു​​​റി​​​യും ശ​​​രാ​​​ശ​​​രി​​​ക്കു മു​​​ക​​​ളി​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വു പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

60 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​ക്കാ​​​ല​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ത്. 3610.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കാ​​​ല​​​വ​​​ർ​​​ഷം ക​​​രു​​​ത്തു കാ​​​ട്ടാ​​​തെ മാ​​​റി നി​​​ന്ന​​​പ്പോ​​​ൾ തി​​​മി​​​ർ​​​ത്തു പെ​​​യ്ത​​​ത് തു​​​ലാ​​​വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ​​​യും തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ലെ​​​യും മ​​​ഴ​​​ക്ക​​​ണ​​​ക്കു​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി തി​​​മി​​​ർ​​​ത്ത​​​ത് വേ​​​ന​​​ൽ മ​​​ഴ​​​യാ​​​ണ്.

ഒ​​​രു വ​​​ർ​​​ഷം പെ​​​യ്യേ​​​ണ്ട​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം മ​​​ഴ​​​യാ​​​ണ് വേ​​​ന​​​ലി​​​ൽ ഇ​​​ക്കു​​​റി കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​ത്.ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ​​​യു​​​ള്ള ശൈ​​​ത്യ​​​കാ​​​ല മ​​​ഴ​​​യി​​​ൽ 33 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 22.4 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 14.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.എ​​​ന്നാ​​​ൽ മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മെ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 85 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ​​​യാ​​​ണ്. 361.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് മെ​​​യ് 31 വ​​​രെ പെ​​​യ്ത​​​ത് 668.5 മി​​​ല്ലീ​​​മീ​​​റ്റ​​​റും.

ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ നീ​​​ളു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷ കാ​​​ല​​​ത്ത് മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ 14 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി. സാ​​​ധാ​​​ര​​​ണ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​ത് ഇ​​​ക്കാ​​​ല​​​ത്താ​​​ണ്. എ​​​ന്നാ​​​ൽ ഇക്കുറി നേ​​​ര​​​ത്തേ എ​​​ത്തി​​​യി​​​ട്ടും ക​​​രു​​​ത്തു കാ​​​ട്ടാ​​​തെ കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങി​​​യ​​​തോ​​​ടെ കേ​​​ര​​​ളം മ​​​ഴ​​​ക്കു​​​റ​​​വി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യി​​​രു​​​ന്നു.

കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 2018.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 1736.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.
പി​​​ന്നാ​​​ലെ എ​​​ത്തി​​​യ തു​​​ലാ​​​വ​​​ർ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ൽ തി​​​മി​​​ർ​​​ത്തു പെ​​​യ്തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്.

ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ളു​​​ന്ന തു​​​ലാ​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ മൂ​​​ന്നു ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ വ​​​രെ 483.8 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട​​​യി​​​ട​​​ത്ത് 471 മി​​​ല്ലീ​​​മീ​​​റ്റ​​​ർ പെ​​​യ്ത തു​​​ലാ​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി​​​ക്ക​​​ടു​​​ത്തെ​​​ത്തി​​​യ​​​തും സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​ക്കു​​​റി ആ​​​ശ്വാ​​​സ​​​മാ​​​യി.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ഇ​​​ടു​​​ക്കി​​​യി​​​ൽ; കു​​​റ​​​വ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത്
ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെവ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലാ​​​ണ്. 3689.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത വാ​​​ർ​​​ഷി​​​ക മ​​​ഴ​​​യു​​​ടെ അ​​​ള​​​വ്. 1739.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും കു​​​റ​​​ച്ച് മ​​​ഴ പെ​​​യ്ത​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ്-3528.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, എ​​​റ​​​ണാ​​​കു​​​ളം-3412.8 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, കോ​​​ഴി​​​ക്കോ​​​ട്-3373.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, കോ​​​ട്ട​​​യം-3257.1 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, പ​​​ത്ത​​​നം​​​തി​​​ട്ട-3173.4 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, ക​​​ണ്ണൂ​​​ർ-3079 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, വ​​​യ​​​നാ​​​ട്-3042.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, തൃ​​​ശൂ​​​ർ-2807.8 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, മ​​​ല​​​പ്പു​​​റം-2445.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, കൊ​​​ല്ലം-2249.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, ആ​​​ല​​​പ്പു​​​ഴ-2467 മി​​​ല്ലീ​​​മീ​​​റ്റ​​​ർ, പാ​​​ല​​​ക്കാ​​​ട്-2145 മി​​​ല്ലീ​​​മീ​​​റ്റ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത വാ​​​ർ​​​ഷി​​​ക മ​​​ഴ​​​.

Related posts

Leave a Comment