കൂണുകൾ പോല ഷെഡ്ഡുകൾ..! 10 സെന്‍റിൽ താഴെയുള്ളവരുടെ ഷെഡ് പൊളിക്കേണ്ടെന്ന ഒറ്റവാക്ക്; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന മ​റ​യാ​ക്കി മൂ​ന്നാ​റി​ൽ കയ്യേറ്റ ശ്രമം വ്യാപകം

munnar-sheadമൂ​ന്നാ​ർ: പ​ത്തു സെ​ന്‍റി​ൽ താ​ഴെ താ​മ​സ​ത്തി​നാ​യി പു​ര പ​ണി​ത​വ​രെ ഒ​ഴി​പ്പി​ക്കി​ല്ല എ​ന്ന  മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന മ​റ​യാ​ക്കി മൂ​ന്നാ​റി​ൽ വ്യാ​പ​ക​മാ​യ കൈ​യ്യേ​റ്റ​ങ്ങ​ൾ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത. ഈ​യൊ​രു വാ​ദം മ​റ​യാ​ക്കി സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ കൈയേട​ക്ക​നാ​ണ് കൈയേ​റ്റ മാ​ഫി​യ​യു​ടെ ശ്ര​മം. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി പ​ത്തു സെ​ന്‍റി​ൽ താ​ഴെ ഒ​രു ഷെ​ഡോ പരു​യോ പ​ണി​യാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം.

കോ​ള​നി​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യ്യേ​റി റി​സോ​ർ​ട്ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന വ​ൻ​കി​ട മു​ത​ലാ​ളി​മാ​രാ​ണ് വീ​ണ്ടും ഭൂ​മി കൈ​യ്യേ​റി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. മൂ​ന്നാ​റി​ലെ അ​ന​ധി​ക്യ​ത കൈ​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​റി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ വ്യാ​പ​ക​മാ​യി കൈ​യ്യേ​റു​ന്ന​ത്.

ഇ​ക്കാ​ന​ഗ​റി​ലെ ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി​യ്ക്ക് സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി​യു​ടെ ഭൂ​മി​യി​ലും ഷെ​ഡ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കെഎസ്ഇബി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് സ​മീ​പ​ത്താ​യി ഒ​റ്റ​രാ​ത്രി​കൊ​ണ്ടാ​ണ് പു​തി​യ​താ​യി ഷെ​ഡ് നി​ർ​മ്മി​ച്ചി​രി​ക്കു​ത്. മ​റ്റുള്ള​വ​രു​ടെ ക​ണ്ണി​ൽ പെ​ട്ടെ​ന്ന് പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ തേ​ടി​പ്പി​ടി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ് നി​ർ​മ്മി​ക്കു​ന്ന​ത്.

ആ​ദ്യം ഷെ​ഡു​ക​ളാ​യി രൂ​പ​പ്പെ​ടു​ന്ന​വ ദി​വ​സ​ങ്ങ​ൾ ക​ഴി​യു​തോ​ടെ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളും കാ​ല​ക്ര​മേ​ണ റി​സോ​ർ​ട്ടു​ക​ളാ​വു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ത്തു​സെ​ന്‍റി​ൽ താ​ഴെ കൈ​യ്യേ​റി​യ​വ​രു​ടെ നി​ർ​മ്മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​രു​തെും അ​വ​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​തി​ന് നി​യ​നി​ർ​മ്മാ​ണം സ​ജ്ജീ​ക​രി​ക്കു​മെും അ​റി​യി​ച്ചി​രുന്നു.

സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മൂാ​റി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ഷെ​ഡു​ക​ൾ കൂ​ണു​പോ​ലെ ഉ​യ​രു​ക​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് പ​ഞ്ചാ​യ​ത്തി​ൽ നിന്നു ​ല​ഭി​ച്ച കെ​ട്ടിട നന്പറു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കൈ​യ്യേ​റ്റ​ങ്ങ​ൾ ന​ട​ക്കു​ത്.        ചി​ക്ക​നാ​ലി​ൽ കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ വി​വാ​ദം ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റ​ട​ക്ക​മു​ള്ള​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​തോ​ടെ കൈ​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ല​ച്ച​മ​ട്ടാ​ണ്.

പു​തി​യ കൈ​യ്യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്നതി​ന് റ​വ​ന്യു​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു ദൗ​ത്യ​സം​ഘം പ​രി​ശോ​ധ അ​വ​സാ​നി​പ്പി​ച്ച​മ​ട്ടിലാ​ണ്.     വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലാ​യി് ഏ​ക്ക​ർ ക​ണ​ക്കി​നുഭ ൂമി​യാ​ണ് സ​ർ​ക്കാ​രി​ന് മൂ​ന്നാ​റി​ലു​ള്ള​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ അ​ന്യ​ധീ​ന​പ്പെ​ടു​ന്ന നി​ല​യാ​ണ് നി​ല​വി​ൽ മൂ​ന്നാ​റി​ലു​ള്ള​ത്.

Related posts