പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍; ആദ്യതവണ പീഡനം നടന്നത് കുട്ടി ഭയപ്പാടുമൂലം പുറത്തുപറഞ്ഞിരുന്നില്ല.

പേ​രൂ​ര്‍​ക്ക​ട: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ണ്ണ​ന്ത​ല ചെ​ഞ്ചേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ മു​രു​ക​ന്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യാ​യ 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 13ാം തീ​യ​തി​യാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം മു​രു​ക​ന്‍ കു​ട്ടി​യെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത​വ​ണ പീ​ഡ​നം ന​ട​ന്ന​ത് കു​ട്ടി ഭ​യ​പ്പാ​ടു​മൂ​ലം പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല.

അ​തി​ന​ടു​ത്ത ദി​വ​സ​വും പീ​ഡ​നം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രോ​ട് കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്. വീ​ട്ടു​കാ​ര്‍ മ​ണ്ണ​ന്ത​ല പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts