സം​ഗീ​തലോ​ക​ത്തെ ത​ല​മു​റ​ക​ൾ ഒ​ന്നി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ…


ഏ​റെ പു​തു​മ​ക​ളും അ​തി​ലേ​റെ കൗ​തു​ക​ങ്ങ​ളു​മാ​യി മ​ല​യാ​ള​ത്തി​ൽ ഒ​രു പു​തി​യ സി​നി​മ ഒ​രു​ങ്ങു​ന്നു. ചാ​ന​ൽ ഫൈ​വി​ന്‍റെ ബാ​ന​റി​ൽ ശ്രീ​ലാ​ൽ ദേ​വ​രാ​ജ് നി​ർ​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​റി​ൽ മ​ല​യാ​ള സി​നി​മാലോ​ക​ത്തെ മൂ​ന്നു ത​ല​മു​റ​ക​ൾ ഒ​ത്തു​ചേ​രു​ന്നു.

75 വ​യ​സ് പി​ന്നി​ട്ടി​ട്ടും ഇ​ന്നും ശ​ബ്ദ​ത്തി​ൽ ആ​ർ​ദ്ര പ്ര​ണ​യ​ത്തി​ന്‍റെ മ​ധു​രം സൂ​ക്ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​ൻ. ത​ന​തു നാ​ട​ക​ങ്ങ​ളു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും ആ​ചാ​ര്യ​ൻ കാ​വാ​ലം നാ​രാ​യ​ണപ്പ​ണി​ക്ക​രു​ടെ മ​ക​ൻ കാ​വാ​ലം ശ്രീ​കു​മാ​ർ. പി​ന്നെ പു​തി​യ ത​ല​മു​റ​യി​ലെ പു​തു​ശ​ബ്ദ​മാ​യ നി​ത്യാ മാ​മ​ൻ.

ക​ഴി​ഞ്ഞ ത​ല​മു​റ​യി​ലെ അ​ധ്യാ​പ​ക​രു​ടെ ദു​രി​തജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ. പ്ര​ശ​സ്ത ചെ​റു​ക​ഥ​കൃ​ത്ത് കാ​രൂ​രി​ന്‍റെ പ്ര​സി​ദ്ധ ക​ഥ​യാ​യ പൊ​തി​ച്ചോ​റി​ന്‍റെ ച​ല​ച്ചി​ത്ര ഭാ​ഷ്യ​മാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ.

പ്ര​ശ​സ്ത ക​വി പ്ര​ഭാ​വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് കാ​വാ​ലം ശ്രീ​കു​മാ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു. കാ​വാ​ലം ശ്രീ​കു​മാ​ർ സം​ഗീ​തം ഒ​രു​ക്കു​ന്ന ആ​ദ്യ സി​നി​മകൂ​ടി​യാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ. സം​ഗീ​ത ലോ​ക​ത്തി​ലെ ത​ല​മു​റ​ക​ളു​ടെ സം​ഗ​മം ഇ​പ്പോ​ഴേ സി​നി​മാലോ​ക​ത്തു ച​ർ​ച്ച​യാ​യിക്ക​ഴി​ഞ്ഞു..

രാ​ജി​വ് നാ​ഥ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​റി​ന്‍റെ തി​ര​ക്ക​ഥ രാ​ജീ​വ് നാ​ഥും, കെ.​ബി. വേ​ണു​വും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കാ​മ​റ പ്ര​വീ​ൺ പ​ണി​ക്ക​ർ.

എ​ഡി​റ്റിം​ഗ് ബീ​ന പോ​ൾ, പി ​ആ​ർ ഒ -​അ​ജ​യ് തു​ണ്ട​ത്തി​ൽ. ജ​നു​വ​രി 14 നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് ഹെ​ഡ്മാ​സ്റ്റ​റി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു.
-​അ​ജ​യ് തു​ണ്ട​ത്തി​ൽ

Related posts

Leave a Comment