മുപ്പതു മ​ണി​ക്കൂ​ർ​കൊ​ണ്ട് വ​യ​ലി​നി​സ്റ്റ്, ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് കീബോ​ർ​ഡി​സ്റ്റ്..! മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കി ക്രാഷ് കോഴ്സുകൾ; സംഗീത പഠനത്തിലും തട്ടിപ്പ്

ടി.എ. കൃഷ്ണപ്രസാദ്

തൃ​ശൂ​ർ: മുപ്പതു മ​ണി​ക്കൂ​ർ​കൊ​ണ്ട് വ​യ​ലി​നി​സ്റ്റ്, ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് കീ ബോ​ ർ​ഡി​സ്റ്റ്… എ​ന്നി​ങ്ങ​നെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ല്കി കു​ട്ടി​ക​ൾ​ക്കു​ള്ള ​അ​വ​ധി​ക്കാ​ല ക്രാ​ഷ് കോ​ഴ് സു​ക​ളുടെ പേരിൽ വ​ൻ ത​ട്ടി​പ്പ്.

ഒ​രു മ​നു​ഷ്യാ​യു​സു​കൊ​ണ്ടു പോ​ലും പൂ​ർ​ണ​മാ​യും പ​ഠി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ക​ല​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് സ്വാ​യ​ത്തമാ​ക്കാ​മെ​ന്നു മോ​ഹി​പ്പി​ച്ചാ​ണു പ​ണം ത​ട്ടി​പ്പ്.

കു​ട്ടി​ക​ളെ​യും വ​ലി​യ​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് ഇ​ത്ത​രം വ്യാ​ജ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ ഇൗ​ടാ​ക്കു​ന്ന​ത്.

വേ​ന​ല​വ​ധി​ക്കാ​ല​മാ​യ​തോ​ടെ പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ ത​ല​പൊ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ല​ക​ളെ കു​റി​ച്ചോ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ലെ വ​ർ​ഷ​ങ്ങ​ളോ​ള​മു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചോ അ​റി​യാ​ത്ത​വ​രാ​ണ് ത​ട്ടി​പ്പു​കാ​ർ​ക്ക് ഇ​ര​ക​ളാ​കു​ന്ന​ത്.

വ്യാ​ജ​ന്മാ​രു​ടെ കൈ​യി​ൽ​പെ​ട്ടാ​ൽ കു​ട്ടി​ക​ളി​ലു​ള്ള ക​ലാ​വാ​സ​ന അ​തോ​ടെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും.

ഒ​രു ത​പ​സ്യ​പോ​ലെ സം​ഗീ​ത​ത്തേ​യും മ​റ്റു കാ​യി​ക പ്ര​ക​ട​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി അ​ഭ്യ​സി​പ്പി​ക്കു​ന്ന ഗു​രു​ക്ക​ന്മാ​ർ​ക്ക് അ​ല്പ​ജ്ഞാ​നി​ക​ളാ​യ “ഇ​ൻ​സ്റ്റ​ന്‍റ് പ​രി​ശീ​ല​ക​ർ’ അ​പ​വാ​ദ​മാ​ണ്.

സം​ഗീ​തോ​പ​ക​ര​ണ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും മ​റ്റു ക​ലാ​കാ​യി​ക ക്യാ​ന്പു​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​രു​ടെ കു​ത്തൊ​ഴു​ക്ക് തി​രി​ച്ച​റി​യ​ണ​മെ​ന്ന് യ​ഥാ​ർ​ഥ പ​രി​ശീ​ല​ക​ർ മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു.

പ​രീ​ക്ഷാ ചൂ​ടി​ൽ വെ​ന്തു​രു​കി​യ കു​ട്ടി​മ​ന​സു​ക​ളെ കു​ളി​ര​ണി​യി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ വാ​സ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച് പ​ഠ​നേ​ത​ര​വി​ഷ​യ​ങ്ങ​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തു​ന്ന​വ​രാ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ക്യാ​ന്പു​ക​ൾ ഒട്ടേറെയുണ്ട്.

അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്കു പോ​യി വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ളും മ​റ്റു ക​ലാ​കാ​യി​ക പ​ഠ​ന​ങ്ങ​ളും ആ​ശ്വാ​സ​ക​ര​വു​മാ​ണ്.

ഇ​തി​ന് എ​ത്ര പ​ണം ചെ​ല​വാ​ക്കാ​നും ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും ത​യാ​റാ​ണ്. ഇൗ ​മ​നോ​ഭാ​വ​മാ​ണ് വ്യാ​ജ ക്യാ​ന്പു ന​ട​ത്തി​പ്പു​കാ​ർ മു​ത​ലെ​ടു​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ളി​ലും ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ത്തി​നും ചേ​ർ​ക്കു​ന്പോ​ൾ വ്യാ​ജ ക്രാ​ഷ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ കൈ​യി​ൽ​പെ​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു ത​ഴ​ക്കം​വ​ന്ന ഗു​രു​ക്ക​ന്മാ​ർ ഒാ​ർ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment